---
title: "പന്ന്യന്നൂർ പഞ്ചായത്തിൽ ദമ്പതിമാർ മത്സരരംഗത്ത്"
english_title: "Couples in competition in Pannyannur Panchayat"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/329295/couples-in-competition-in-pannyannur-panchayat"
published_at: "2025-12-04T10:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69311a035f0bc_Untitled-2_copy.jpg"
keywords: []
---

# പന്ന്യന്നൂർ പഞ്ചായത്തിൽ ദമ്പതിമാർ മത്സരരംഗത്ത്

> **Lead Summary:** പന്ന്യന്നൂർ: പന്ന്യന്നൂർ പഞ്ചായത്തിൽ ഭാര്യയും ഭർത്താവും മത്സര രംഗത്ത്. ബിജെപി കണ്ണൂർ സൗത്ത് ജില്ല സെക്രട്ടറി ജിജേഷ് മേനാറത്ത് പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽ എൻഡിഎ സ്ഥാനാർത്ഥിയായി ജനവിധി തേടുമ്പോൾ ഭാര്യ കെപി സൗമ്യ പന്ന്യന്നൂർ പഞ്ചായത്ത് ഏഴാം വാർഡിൽ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കുകയാണ്. സൗമ്യ ബിജെപി മുൻ പന്ന്യന്നൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് ആയിരുന്നു.

## Article Content

പന്ന്യന്നൂർ: പന്ന്യന്നൂർ പഞ്ചായത്തിൽ ഭാര്യയും ഭർത്താവും മത്സര രംഗത്ത്. ബിജെപി കണ്ണൂർ സൗത്ത് ജില്ല സെക്രട്ടറി ജിജേഷ് മേനാറത്ത് പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽ എൻഡിഎ സ്ഥാനാർത്ഥിയായി ജനവിധി തേടുമ്പോൾ ഭാര്യ കെപി സൗമ്യ പന്ന്യന്നൂർ പഞ്ചായത്ത് ഏഴാം വാർഡിൽ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കുകയാണ്. സൗമ്യ ബിജെപി മുൻ പന്ന്യന്നൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് ആയിരുന്നു.

രണ്ടുപേരും ഇടതുമുന്നണിയുടെ വികസന വിരുദ്ധനയങ്ങളും നരേന്ദ്രമോദി സർക്കാറിന്റെ ഭരണ നേട്ടങ്ങളുമാണ് ഊന്നി പറയുന്നത്. പ്രചരണ രംഗത്ത് ഇരുവരും ഏറെ മുന്നേറി കഴിഞ്ഞു. 45 കാരനായ ജിജേഷ് ഡ്രൈവറായി ജോലി ചെയ്യുന്നു. മക്കൾ: ജിസൽദേവ്, സൂര്യതേജസ്വി , ഹെസ്സ.38 കാരിയും ബിരുദധാരിണിയുമായ കെ പി സൗമ്യ നരേന്ദ്രമോദി സർക്കാറിന്റെ വനിതാ ക്ഷേമ പ്രവർത്തനങ്ങൾ ഗൃഹയോഗങ്ങളിൽ ചൂണ്ടിക്കാട്ടുന്നു.

വാർഡുകളിൽ കുടുംബയോഗങ്ങൾ നടന്നു വരുന്നു. 6 കോട്ടക്കുന്ന് വാർഡിൽ സി എച്ച് ഖാദർ (എൽഡിഎഫ് ) , വി.പി.മോഹനൻ ( യുഡിഎഫ്) എന്നിവരാണ് എതിർ സ്ഥാനാർത്ഥികൾ. 1308 വോട്ടർമാരുണ്ട് വാർഡിൽ .

7ാം വാർഡ് വടക്കേ പന്ന്യന്നൂരിൽ കെ. ശശീന്ദ്രൻ (എൽഡിഎഫ് ) ആണ് എതിരാളി. യുഡിഎഫിന് സ്ഥാനാർത്ഥിയില്ല. 1278 വോട്ടർമാരുണ്ട്.

പ്രതിപക്ഷമില്ലാത്ത ഭരണസമിതിയായിരുന്നു കഴിഞ്ഞ തവണ പഞ്ചായത്തിൽ ഉണ്ടായിരുന്നത്.

ജിജേഷിന്റെ സഹോദരിയായ എം രജനി തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ എൻഡിഎ സ്ഥാനാർത്ഥിയായി ജനവിധി തേടുന്നുണ്ട്. രജനി എസ് സി മോർച്ച പാനൂർ മണ്ഡലം പ്രസിഡണ്ടായി പ്രവർത്തിച്ചു വരുന്നു. 57കാരിയായ രജനി എൽഐസി ഏജൻറ് ആയി പ്രവർത്തിച്ചിരുന്നു. ഭർത്താവ്: ടി.പി ചന്ദ്രൻ . മക്കൾ: സയിൻ, സച്ചിൻ.എം.സി. അനിത (സിപിഎം), എൻ എം ഗ്രീഷ്മ (കോൺ) എന്നിവരാണ് എതിർ സ്ഥാനാർത്ഥികൾ. 1414 വോട്ടർമാരുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/329295/couples-in-competition-in-pannyannur-panchayat)