---
title: "ജൈവ വൈവിധ്യങ്ങളുടെ കലവറയായ മാടായിപ്പാറയിൽ തീപിടുത്തം ;  അഗ്നിശമനസേനയെത്തുമ്പോഴേക്ക് വിദ്യാർത്ഥികൾ തീയണച്ചു"
english_title: "Fire breaks out in Madayippara, a treasure trove of biodiversity; students put out the fire before the fire brigade arrived"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/329289/fire-breaks-out-in-madayippara-a-treasure-trove-of-biodiversity-students-put-out-the-fire-before-the-fire-brigade-arrived"
published_at: "2025-12-04T10:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6931164f7e2b2_693109d79036e_1000148607.jpg"
keywords: []
---

# ജൈവ വൈവിധ്യങ്ങളുടെ കലവറയായ മാടായിപ്പാറയിൽ തീപിടുത്തം ;  അഗ്നിശമനസേനയെത്തുമ്പോഴേക്ക് വിദ്യാർത്ഥികൾ തീയണച്ചു

> **Lead Summary:** മാടായിപ്പാറയിൽ തീപ്പിടിത്തത്തിൽ പുൽമേടുകൾ കത്തിനശിച്ചു. സഹകരണ കോളേജിനും തെക്കിനാക്കീൽ കോട്ടയ്ക്കുമിടയിലായിരുന്നു തീപ്പിടിത്തം. ബുധനാഴ്ച വൈകീട്ട് മൂന്നരയോടെ പാറയുടെ പഴയങ്ങാടി താഴ്‌വാരത്തുനിന്നാണ് തീ മുകളിലേക്ക് പടർന്നതെന്ന്‌ കരുതുന്നു. ഏക്കറോളം പുൽമേടുകളാണ് കത്തിയത്.

## Article Content

മാടായിപ്പാറയിൽ തീപ്പിടിത്തത്തിൽ പുൽമേടുകൾ കത്തിനശിച്ചു. സഹകരണ കോളേജിനും തെക്കിനാക്കീൽ കോട്ടയ്ക്കുമിടയിലായിരുന്നു തീപ്പിടിത്തം. ബുധനാഴ്ച വൈകീട്ട് മൂന്നരയോടെ പാറയുടെ പഴയങ്ങാടി താഴ്‌വാരത്തുനിന്നാണ് തീ മുകളിലേക്ക് പടർന്നതെന്ന്‌ കരുതുന്നു. ഏക്കറോളം പുൽമേടുകളാണ് കത്തിയത്.

മാടായി കോളേജിലെ ബിബിഎ മൂന്നാം വർഷ വിദ്യാർഥികളായ ഒ. ഫർഹാൻ, പി. അജ്‌നാസ്, മുർഷിദ് റഷീദ്, പി.പി. ഋതുനന്ദ്, പി.വി. നിവേദ് എന്നിവർ മണിക്കൂറോളം പാടുപെട്ടാണ് തീയണച്ചത്. ഇവർക്കൊപ്പം പഴയങ്ങാടിയിലെ രണ്ട്‌ മാധ്യമപ്രവർത്തരും ചേർന്നു. വിവരമറിഞ്ഞ് പയ്യന്നൂരിൽനിന്ന് അഗ്നിരക്ഷാസേന എത്തുമ്പോഴേക്കും തീ അണച്ചിരുന്നു. സാമൂഹദ്രോഹികൾ തീയിട്ടതാണെന്ന്‌ സംശയിക്കുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/329289/fire-breaks-out-in-madayippara-a-treasure-trove-of-biodiversity-students-put-out-the-fire-before-the-fire-brigade-arrived)