---
title: "മിനുക്ക് പണി മാത്രം  ; കുട്ടിമാക്കൂൽ - എരഞ്ഞോളിപ്പാലം റോഡ് തുറന്നു"
english_title: "Minor work only; Kuttimakul - Eranjolipalam road opened"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/329230/minor-work-only-kuttimakul-eranjolipalam-road-opened"
published_at: "2025-12-03T20:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69304e61c5abb_Untitled-6_copy.jpg"
keywords: []
---

# മിനുക്ക് പണി മാത്രം  ; കുട്ടിമാക്കൂൽ - എരഞ്ഞോളിപ്പാലം റോഡ് തുറന്നു

> **Lead Summary:** തകർന്ന് തരിപ്പണമായ കുട്ടിമാക്കൂൽ - എരഞ്ഞോളിപ്പാലം റോഡ് പേരിന് മിനുക്ക് പണി നടത്തി തുറന്നു. ഏറെക്കാലമായി വൻ കുഴികൾ രൂപപ്പെട്ട് കാൽനടയാത്ര പോലും ദുഷ്ക്കരമായ റോഡാണിത്.

## Article Content

തകർന്ന് തരിപ്പണമായ കുട്ടിമാക്കൂൽ - എരഞ്ഞോളിപ്പാലം റോഡ് പേരിന് മിനുക്ക് പണി നടത്തി തുറന്നു. ഏറെക്കാലമായി വൻ കുഴികൾ രൂപപ്പെട്ട് കാൽനടയാത്ര പോലും ദുഷ്ക്കരമായ റോഡാണിത്.

കുട്ടി മാക്കൂൽ മുതൽ ബൈപ്പാസ് റോഡ് വരെ പൂർണമായും ഗതാഗതം തടഞ്ഞാണ് മിനുക്ക് പണി നടത്തിയത്.. ടാറിംഗ് നടത്തുന്നു എന്നാണ് തൊഴിലാളികൾ പറഞ്ഞിരുന്നത്. എന്നാൽ താത്ക്കാലിക അറ്റകുറ്റപ്പണി നടത്തി തുറക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/329230/minor-work-only-kuttimakul-eranjolipalam-road-opened)