---
title: "യാത്രക്കാരുടെ ശ്രദ്ധക്ക് ; കുട്ടിമാക്കൂൽ - എരഞ്ഞോളിപ്പാലം റോഡടച്ചു*"
english_title: "Attention to travelers; Kuttimakul - Eranjolipalam road closed"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/329205/attention-to-travelers-kuttimakul-eranjolipalam-road-closed"
published_at: "2025-12-03T17:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6930208c1379a_1001004722.jpg"
keywords: []
---

# യാത്രക്കാരുടെ ശ്രദ്ധക്ക് ; കുട്ടിമാക്കൂൽ - എരഞ്ഞോളിപ്പാലം റോഡടച്ചു*

> **Lead Summary:** തകർന്ന് തരിപ്പണമായ കുട്ടിമാക്കൂൽ - എരഞ്ഞോളിപ്പാലം റോഡ് ടാറിംഗിനായി അടച്ചു. ഏറെക്കാലമായി വൻ കുഴികൾ രൂപപ്പെട്ട് കാൽനടയാത്ര പോലും ദുഷ്ക്കരമായ റോഡാണിത്.

## Article Content

തകർന്ന് തരിപ്പണമായ കുട്ടിമാക്കൂൽ - എരഞ്ഞോളിപ്പാലം റോഡ് ടാറിംഗിനായി അടച്ചു. ഏറെക്കാലമായി വൻ കുഴികൾ രൂപപ്പെട്ട് കാൽനടയാത്ര പോലും ദുഷ്ക്കരമായ റോഡാണിത്.

കുട്ടി മാക്കൂൽ മുതൽ ബൈപ്പാസ് റോഡ് വരെ പൂർണമായും ഗതാഗതം തടഞ്ഞിട്ടുണ്ട്. ടാറിംഗ് പൂർത്തിയാകുന്നത് വരെ വാഹനങ്ങൾ പൂർണമായും വഴി തടയും. ഇരുചക്ര വാഹനങ്ങൾക്കും നിരോധനം ബാധകമാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/329205/attention-to-travelers-kuttimakul-eranjolipalam-road-closed)