---
title: "പിന്നെയും, പിന്നെയും പാലപ്പം ; പൊയിലൂരിൽ പാഠഭാഗം മധുരമുള്ളതാക്കാൻ   കുട്ടികൾക്കായി പാലപ്പം ചുട്ട്  സഫ്രജ ടീച്ചർ"
english_title: "Cooking palappam for children Safraja teacher"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/329087/cooking-palappam-for-children-safraja-teacher"
published_at: "2025-12-03T08:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692fa50a9c615_Untitled-1_copy.jpg"
keywords: []
---

# പിന്നെയും, പിന്നെയും പാലപ്പം ; പൊയിലൂരിൽ പാഠഭാഗം മധുരമുള്ളതാക്കാൻ   കുട്ടികൾക്കായി പാലപ്പം ചുട്ട്  സഫ്രജ ടീച്ചർ

> **Lead Summary:** പൊയിലൂർ: ഒന്നാം ക്ലാസ്സിലെ പാഠമായ പിന്നെയും പിന്നെയും ചെറുതായി പാലപ്പം എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് അനുഭാവാധിഷ്ഠിതപഠനം ഒരുക്കി സ്കൂളിലെ ടീച്ചർ

## Article Content

പൊയിലൂർ: ഒന്നാം ക്ലാസ്സിലെ പാഠമായ പിന്നെയും പിന്നെയും ചെറുതായി പാലപ്പം എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് അനുഭാവാധിഷ്ഠിതപഠനം ഒരുക്കി സ്കൂളിലെ ടീച്ചർ

അടുപ്പടക്കം ഉള്ള ഉപകരണങ്ങളുമായി ക്ലാസിലെത്തിയ ടീച്ചർ പാലപ്പം ചുട്ടുകൊണ്ട് തന്നെ കുട്ടികളുടെ മുന്നിൽ അവതരിപ്പിച്ചു.ഇതിനോടനുബന്ധമായി പുസ്തകത്തിൽ പറയുന്ന വിവിധ തരം പലഹാരങ്ങൾ ഒരുക്കി സ്കൂളിലെ എല്ലാ കുട്ടികൾക്കുമായി പലഹാരമേളയും സംഘടിപ്പിച്ചു.മുഴുവൻ അധ്യാപകരും രക്ഷിതാക്കളും ചേർന്നാണ് വിപുലമായ പലഹാരമേള സംഘടിപ്പിച്ചത്.പഴമയുടെ സൗന്ദര്യം വിളിച്ചോതുന്ന അലങ്കാരങ്ങൾ കുട്ടികൾക്ക് നവ്യാനുഭവമായി പരിപാടിക്ക് ഹെഡ്മാസ്റ്റർ രാജൻമാസ്റ്റർ സ്വാഗതം പറഞ്ഞു,ക്ലാസ് ടീച്ചർ ,സ്കൂൾ മാനേജർ ,PTA പ്രസിഡന്റ് എന്നിവർ സംസാരിച്ചു.പരിപാടിക്ക് വേണ്ടി ആവശ്യമായത്രയും ഓല മെടഞ്ഞ് തന്ന അയിഷാത്തയാണ് പലഹാരമേള ഉദ്ഘടാനം ചെയ്തത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/329087/cooking-palappam-for-children-safraja-teacher)