---
title: "തൊഴിലുറപ്പ് തൊഴിലാളികളുടെ തങ്കമനസ് ; നാലു മാസം മുമ്പ് കാണാതായ സ്വർണ്ണ ബ്രേസ് ലെറ്റ് യുവതിക്ക് തിരികെ കിട്ടി"
english_title: "The golden heart of the job-guaranteed workers; The woman got back her gold bracelet that was missing four months ago"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/329051/the-golden-heart-of-the-job-guaranteed-workers-the-woman-got-back-her-gold-bracelet-that-was-missing-four-months-ago"
published_at: "2025-12-02T20:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692ef99a2702d_Untitled-2_copy.jpg"
keywords: []
---

# തൊഴിലുറപ്പ് തൊഴിലാളികളുടെ തങ്കമനസ് ; നാലു മാസം മുമ്പ് കാണാതായ സ്വർണ്ണ ബ്രേസ് ലെറ്റ് യുവതിക്ക് തിരികെ കിട്ടി

> **Lead Summary:** തൊഴിലുറപ്പ് ജോലിക്കിടെ കളഞ്ഞുകിട്ടിയ സ്വർണാഭരണം ഉടമായ കണ്ടെത്തി തിരികെ നൽകി സ്ത്രീ തൊഴിലാളികൾ മാതൃകയായി നാലു മാസം മുമ്പ് കാണാതായ ഒന്നര പവൻ്റെ ബ്രയിസ് ലെറ്റ് ആണ് തൊഴിലെടുക്കുന്നതിനിടെ കണ്ടുകിട്ടിയത്.

## Article Content

തൊഴിലുറപ്പ് ജോലിക്കിടെ കളഞ്ഞുകിട്ടിയ സ്വർണാഭരണം ഉടമായ കണ്ടെത്തി തിരികെ നൽകി സ്ത്രീ തൊഴിലാളികൾ മാതൃകയായി നാലു മാസം മുമ്പ് കാണാതായ ഒന്നര പവൻ്റെ ബ്രയിസ് ലെറ്റ് ആണ് തൊഴിലെടുക്കുന്നതിനിടെ കണ്ടുകിട്ടിയത്.

കടമ്പൂർ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിലെ നാണി, സുമ സാവിത്രി എന്നീ തെഴിലാളികൾക്കാണ് സ്വർണാഭരണം ജോലിക്കിടെ കിട്ടിയത്. അംഗണവാടിയിൽ മകളെ കൊണ്ടു വിടുന്നതിനിടെയാണ് കാടാച്ചിറ സ്വദേശിനിയായ പി എം അനുശ്രിക്ക് സ്വർണാഭരണം നഷ്ടമായത്. ഈ വിവരം അംഗണവാടി ടീച്ചർ വാർഡ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തിരുന്നു. ഇത് ഉടമയെ കണ്ടെത്തുന്നതിൽ നിർണായകമായി. സ്ത്രീ തൊഴിലാളികളുടെ അഭിമാനകരമായ പ്രവൃത്തിയെ നാട്ടുകാർ മുക്തകണ്‌ഠം പ്രശംസിക്കുകയാണ്.

കളഞ്ഞു കിട്ടിയ സ്വർണാഭരണം യുവതിയുടെ സാന്നിധ്യത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ കൈമാറി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/329051/the-golden-heart-of-the-job-guaranteed-workers-the-woman-got-back-her-gold-bracelet-that-was-missing-four-months-ago)