---
title: "കണ്ണൂരിൽ വധശ്രമക്കേസിൽ ജാമ്യ ത്തിലിറങ്ങിയ പിടികിട്ടാപ്പുള്ളി തൂങ്ങി മരിച്ചു."
english_title: "A man who was out on bail in an attempt to murder case in Kannur hanged himself to death."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/329048/a-man-who-was-out-on-bail-in-an-attempt-to-murder-case-in-kannur-hanged-himself-to-death"
published_at: "2025-12-02T19:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692ef7d21d1ed_Untitled-1_copy.jpg"
keywords: []
---

# കണ്ണൂരിൽ വധശ്രമക്കേസിൽ ജാമ്യ ത്തിലിറങ്ങിയ പിടികിട്ടാപ്പുള്ളി തൂങ്ങി മരിച്ചു.

> **Lead Summary:** പരിയാരം തിരുവട്ടൂർ അരിപ്പാമ്പ്രയിലെ പകുറൻ മൂസാൻ്റകത്ത് പി.എം. റഷീദാണ് തൂങ്ങിമരിച്ചത്. ഇന്നലെ രാവിലെ ഒമ്പതരയോടെയാണ് വീടിന്റെ അടുക്കളയുടെ പിറകു വശത്തെ വർക്ക് ഏരിയയിൽ

## Article Content

പരിയാരം തിരുവട്ടൂർ അരിപ്പാമ്പ്രയിലെ പകുറൻ മൂസാൻ്റകത്ത് പി.എം. റഷീദാണ് തൂങ്ങിമരിച്ചത്. ഇന്നലെ രാവിലെ ഒമ്പതരയോടെയാണ് വീടിന്റെ അടുക്കളയുടെ പിറകു വശത്തെ വർക്ക് ഏരിയയിൽ

തൂങ്ങിയ നിലയിൽ കണ്ടത്. കഴിഞ്ഞ ദിവസമാണ് റഷീദിനെ പരിയാരം പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി യത്. പരിയാരം പോലീസ് പരിധിയിൽ 2017ൽ നടന്ന വധശ്രമക്കേസിൽ ജാമ്യത്തിൽ ഇറങ്ങിയ റഷീദ് ഒളിവിലായിരുന്നു.

അരിപ്പാമ്പ്ര തട്ടിക്കൂട്ടി വീട്ടിൽ ടി.കെ.ഷക്കീർ (23), അരിപ്പാമ്പ്ര പാറോലകത്ത് വീ ട്ടിൽ പി.ഫസൽ റഹ്മാൻ(25), തട്ടിക്കൂട്ടി വീട്ടിൽ ടി.കെ.സഫ്‌വാൻ എന്നിവരെ പ്രതി കുത്തിപ്പരിക്കേൽപ്പിക്കുകയായി രുന്നു. തളിപ്പറമ്പ് അഡീ.സെഷൻസ് കോടതിയിൽ ഹാജരാക്കിയപ്പോൾ പ്രശ്‌നം രമ്യമായി തീർക്കാൻ ശ്രമിക്കുന്നു ണ്ടെന്ന് കോടതിയെ അറിയിച്ചതിനാൽ ജാമ്യം നൽകുക യായിരുന്നു. ഇന്നലെ കോടതിയിൽ ഹാജരാകേണ്ട ദിവസമാണ് തൂങ്ങിമരിച്ചത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/329048/a-man-who-was-out-on-bail-in-an-attempt-to-murder-case-in-kannur-hanged-himself-to-death)