---
title: "മനേക്കര മനയിൽ ശ്രീ ഭഗവതി ക്ഷേത്രത്തിൽ മണ്ഡല  മഹോത്സവം തുടരുന്നു ; ക്ഷേത്രത്തിലെത്തുന്നത് നിരവധി ഭക്തർ"
english_title: "Mandala Mahotsavam continues at Sri Bhagavathy Temple in Manekara; many devotees visit the temple"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/329006/mandala-mahotsavam-continues-at-sri-bhagavathy-temple-in-manekara-many-devotees-visit-the-temple"
published_at: "2025-12-02T14:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692eb124eb617_Untitled-4_copy.jpg"
keywords: []
---

# മനേക്കര മനയിൽ ശ്രീ ഭഗവതി ക്ഷേത്രത്തിൽ മണ്ഡല  മഹോത്സവം തുടരുന്നു ; ക്ഷേത്രത്തിലെത്തുന്നത് നിരവധി ഭക്തർ

> **Lead Summary:** മനേക്കര മനയിൽ ശ്രീ ഭഗവതി ക്ഷേത്രത്തിൽ മണ്ഡല മഹോത്സവത്തിൻ്റെ ഭാഗമായി ഗുരുസാഗരം ക്രിയേഷൻസ് അവതരിപ്പിച്ച അയ്യപ്പ ഭജൻ അരങ്ങേറി. നിരവധി ഭക്തർ ക്ഷേത്രത്തിലെത്തിയിരുന്നു.ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിലാണ് ഗുരുസാഗരം ക്രിയേഷൻസിൻ്റെ ഭജൻ അരങ്ങേറിയത്.

## Article Content

മനേക്കര മനയിൽ ശ്രീ ഭഗവതി ക്ഷേത്രത്തിൽ മണ്ഡല മഹോത്സവത്തിൻ്റെ ഭാഗമായി ഗുരുസാഗരം ക്രിയേഷൻസ് അവതരിപ്പിച്ച അയ്യപ്പ ഭജൻ അരങ്ങേറി. നിരവധി ഭക്തർ ക്ഷേത്രത്തിലെത്തിയിരുന്നു.ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിലാണ് ഗുരുസാഗരം ക്രിയേഷൻസിൻ്റെ ഭജൻ അരങ്ങേറിയത്.

ക്ഷേത്രം പ്രസിഡണ്ട് ആർ.പത്മനാഭൻ അടിയോടി, വൈസ് പ്രസിഡണ്ടുമാരായ പ്രദീപൻ മഠത്തിൽ, പി.പി മനോഹരൻ, സെക്രട്ടറി ടി.ആർ.സി അടിയോടി,ജോ. സെക്രട്ടറിമാരായ കെ.കെ രാമചന്ദ്രൻ, എൻ.രവീന്ദ്രൻ, ട്രഷറർ എം.എം രാജലഷ്മി, അസി. ട്രഷറർ ടി.ഉദയകുമാർ എന്നിവർ നേതൃത്വം നൽകി. കഴിഞ്ഞ ദിവസം തലശേരി സത്യസായി ഭജന സമിതിയുടെ അയ്യപ്പഭജന അരങ്ങേറിയിരുന്നു. സെമി ക്ലാസിക്കൽ ഡാൻസ്, നൃത്ത നൃത്യങ്ങൾ, ശിവപുരോട്ട് ഭജന സമിതി അവതരിപ്പിക്കുന്ന ഭക്തിഗാനമേള എന്നിവ വിവിധ ദിവസങ്ങളിലായി നടക്കും. ഡിസംബർ 19 ന് വെള്ളിയാഴ്ച ചുറ്റുവിളക്ക് മഹോത്സവം നടക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/329006/mandala-mahotsavam-continues-at-sri-bhagavathy-temple-in-manekara-many-devotees-visit-the-temple)