---
title: "തദ്ദേശ തിരഞ്ഞെടുപ്പിൽ പോളിംഗ് സ്റ്റേഷനിൽ മുതിർന്ന  പൗരന്മാർക്ക് പ്രത്യേക വരി വേണമെന്ന് കേരള സീനിയർ സിറ്റിസൺസ് ഫോറം പാനൂർ ബ്ലോക്ക് സമ്മേളനം"
english_title: "Kerala Senior Citizens Forum Panur Block Conference demands separate queue for senior citizens at polling stations in local body elections"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/329002/kerala-senior-citizens-forum-panur-block-conference-demands-separate-queue-for-senior-citizens-at-polling-stations-in-local-body-elections"
published_at: "2025-12-02T14:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692eb03797969_Untitled-3_copy.jpg"
keywords: []
---

# തദ്ദേശ തിരഞ്ഞെടുപ്പിൽ പോളിംഗ് സ്റ്റേഷനിൽ മുതിർന്ന  പൗരന്മാർക്ക് പ്രത്യേക വരി വേണമെന്ന് കേരള സീനിയർ സിറ്റിസൺസ് ഫോറം പാനൂർ ബ്ലോക്ക് സമ്മേളനം

> **Lead Summary:** തദ്ദേശ തിരഞ്ഞെടുപ്പിൽ പോളിങ് സ്റ്റേഷനിൽ മുതിർന്ന പൗരന്മാർക്ക് പ്രത്യേക വരി ഏർപ്പെടുത്തണമെന്ന് കേരള സീനിയർ സിറ്റിസൺസ് ഫോറം പാനൂർ ബ്ലോക്ക് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. പി ആർ എം ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സമ്മേളനത്തിൽ നിരവധിയാളുകൾ പങ്കെടുത്തു.

## Article Content

തദ്ദേശ തിരഞ്ഞെടുപ്പിൽ പോളിങ് സ്റ്റേഷനിൽ മുതിർന്ന പൗരന്മാർക്ക് പ്രത്യേക വരി ഏർപ്പെടുത്തണമെന്ന് കേരള സീനിയർ സിറ്റിസൺസ് ഫോറം പാനൂർ ബ്ലോക്ക് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. പി ആർ എം ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സമ്മേളനത്തിൽ നിരവധിയാളുകൾ പങ്കെടുത്തു.

സംസ്ഥാന സെക്രട്ടറി വി പി ചാത്തു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ടി.പി. വിജയൻ അധ്യക്ഷത വഹിച്ചു. കൺവീനർ സി.അച്യുതൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.ഭാസ്കരൻ , വി.പി.അനന്തൻ, പി.വിമല, പന്ന്യന്നൂർ രാമ ചന്ദ്രൻ, ഓട്ടാണി നാണു എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/329002/kerala-senior-citizens-forum-panur-block-conference-demands-separate-queue-for-senior-citizens-at-polling-stations-in-local-body-elections)