---
title: "കൂത്തുപറമ്പ് തിരുവഞ്ചേരി കാവ് മഹാദേവ ക്ഷേത്രത്തിൽ തൃക്കാർത്തിക ഉത്സവം വ്യാഴാഴ്ച"
english_title: "The Thrikarthik festival will be celebrated on Thursday at the Kavu Mahadeva Temple in Koothuparamba, Thiruvancherry."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/328955/the-thrikarthik-festival-will-be-celebrated-on-thursday-at-the-kavu-mahadeva-temple-in-koothuparamba-thiruvancherry"
published_at: "2025-12-02T11:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692e7c0163a1e_Untitled-2_copy.jpg"
keywords: []
---

# കൂത്തുപറമ്പ് തിരുവഞ്ചേരി കാവ് മഹാദേവ ക്ഷേത്രത്തിൽ തൃക്കാർത്തിക ഉത്സവം വ്യാഴാഴ്ച

> **Lead Summary:** കൂത്തുപറമ്പ്: കൂത്തുപറമ്പ് പഴയനിരത്ത് തിരുവഞ്ചേരി കാവ് മഹാദേവി ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവം വ്യാഴാഴ്ച നടക്കുമെന്ന് ക്ഷേത്രം ജന.മാനേജർ ഇ. ശിവകൃഷ്ണൻ മാനേജർ കെ. ശിവദാസൻ എന്നിവർ അറിയിച്ചു. രാവിലെ അഞ്ചിന് നട തുറന്ന് അഭിഷേകവും ഉഷ പൂജയും നടക്കും.

## Article Content

കൂത്തുപറമ്പ്: കൂത്തുപറമ്പ് പഴയനിരത്ത് തിരുവഞ്ചേരി കാവ് മഹാദേവി ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവം വ്യാഴാഴ്ച നടക്കുമെന്ന് ക്ഷേത്രം ജന.മാനേജർ ഇ. ശിവകൃഷ്ണൻ മാനേജർ കെ. ശിവദാസൻ എന്നിവർ അറിയിച്ചു. രാവിലെ അഞ്ചിന് നട തുറന്ന് അഭിഷേകവും ഉഷ പൂജയും നടക്കും.

10.30 മുതൽ ഉച്ചപൂജ. ഉച്ചയ്ക്ക് 12മുതൽ പ്രസാദ ഊട്ട് നടക്കും. വൈകിട്ട് അഞ്ചിന് നട തുറക്കലും ആറിന് കാർത്തിക വിളക്ക് തെളിയിക്കലും ഉത്സവവും നടക്കും. 6.15ന് ദീപാരാധനയും തായമ്പകയും ഉണ്ടാകും. 7.30മുതൽ അത്താഴ പൂജയും വിശേഷാൽ നിറമാലയും ഉണ്ടാകും. ഉത്സവാഘോഷത്തിന്റെ ഭാഗമായി രാവിലെ 9ന് കീർത്തനാലാപനവും 10ന് ലളിതാ സഹസ്രനാമ പാരായണവും ഉണ്ടാകും.

വൈകിട്ട് ആർട്ട് ഓഫ് ലിവിങ്ങിന്റെ ഭജൻസും 6.30ന് തിരുവാതിരക്കളിയും ഉണ്ടാകും. 7ന് മലയാള കലാനിലയം കൂത്തുപറമ്പ് അവതരിപ്പിക്കുന്ന തുള്ളൽ ത്രയം - ഓട്ടൻ തുള്ളലും ശീതങ്കൻ തുള്ളലും പറയൻ തുള്ളലും അവതരിപ്പിക്കും. ക്ഷേത്ര നവീകരണ പ്രവർത്തനങ്ങളിൽ

രണ്ടര കോടി രൂപയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും ജനവരിയിൽ ചുറ്റമ്പലത്തിന്റെ സമർപ്പണം നടക്കുമെന്നും അവർ അറിയിച്ചു. ഭഗവതിയുടെ ശ്രീകോവിൽ പുനർ നിർമാണവും ക്ഷേത്രപാലകന് ശ്രീകോവിൽ നിർമിക്കലും നമസ്കാര മണ്ഡപം, കുളം എന്നിവയുടെ നിർമാണവും ഇതിൻ്റെ ഭാഗമായി നടക്കേണ്ടതുണ്ടെന്ന് ഭാരവാഹികളായ വി. ഐ.രാമകൃഷ്ണൻ മൂസത്, കെ.ഐ.മനോജ്, വിജീഷ് ചെക്യാറത്ത്, പി. മോഹനൻ എന്നിവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/328955/the-thrikarthik-festival-will-be-celebrated-on-thursday-at-the-kavu-mahadeva-temple-in-koothuparamba-thiruvancherry)