---
title: "സല്യൂട്ട് പിണറായി പോലീസ് ; വയനാട്ടിൽ നിന്നും കാണാതായ കുട്ടിയെ കണ്ടെത്തി"
english_title: "Salute to Pinarayi Police; Missing child found in Wayanad"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/328917/salute-to-pinarayi-police-missing-child-found-in-wayanad"
published_at: "2025-12-02T08:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692e503ac8a37_police.1697912334.jpg"
keywords: []
---

# സല്യൂട്ട് പിണറായി പോലീസ് ; വയനാട്ടിൽ നിന്നും കാണാതായ കുട്ടിയെ കണ്ടെത്തി

> **Lead Summary:** പിണറായി പോലീസിന്റെ ഇടപെടൽ വയനാട് ജില്ലയിലെ പടിഞ്ഞാറത്തറ പോലീസ് സ്റ്റേഷനിൽ നിന്നും കാണാതായ 17 വയസുകാരനെ കണ്ടെത്തി നവംബർ 24-നാണ് കുട്ടി വീട് വിട്ടിറങ്ങിയത്.

## Article Content

പിണറായി പോലീസിന്റെ ഇടപെടൽ വയനാട് ജില്ലയിലെ പടിഞ്ഞാറത്തറ പോലീസ് സ്റ്റേഷനിൽ നിന്നും കാണാതായ 17 വയസുകാരനെ കണ്ടെത്തി നവംബർ 24-നാണ് കുട്ടി വീട് വിട്ടിറങ്ങിയത്.

നവംബർ 29 പുലർച്ചെ രണ്ട് മണിയോടെയാണ് കായലോട് ഭാഗത്ത് സംശയകരമായ സാഹചര്യത്തിൽ കുട്ടിയെ കണ്ടെന്നുള്ള വിവരം പോലീസിന് ലഭിച്ചത്. തുടർന്ന് പോലീസ് എത്തി ചോദ്യം ചെയ്യലിലാണ് കുട്ടി വീട് വിട്ടിറങ്ങിയതാണെന്ന് വ്യക്തമായത്. ഉടൻ തന്നെ പടിഞ്ഞാറത്തറ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുകയും, അവിടെ കുട്ടിയെ കാണാതായതിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.

വിവരമറിഞ്ഞ് പടിഞ്ഞാറത്തറ പോലീസ് പിണറായിയിലെത്തുകയും, പിണറായി പോലീസ് കുട്ടിയെ അവർക്ക് കൈമാറുകയും ചെയ്തു. നൈറ്റ് പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന പിണറായി എസ്.ഐ രൂപേഷ് പി.പി, സി.പി.ഒ ഷിജു, ഹോം ഗാർഡ് ശ്രീലൻ എന്നിവരും സ്റ്റേഷൻ ഡ്യൂട്ടിയിലുണ്ടായിരുന്ന ജിനീഷ്, മിഥുൻ എന്നിവരും ചേർന്ന പോലീസ് സംഘമാണ് കുട്ടിയെ കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/328917/salute-to-pinarayi-police-missing-child-found-in-wayanad)