---
title: "ചമ്പാട് മേഖലയിൽ  യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണ ബോർഡുകൾ വ്യാപകമായി നശിപ്പിച്ചതായും വീട്ടു മതിൽ തകർത്തതായും പരാതി ; പൊലീസ് അന്വേഷണം തുടങ്ങി"
english_title: "Complaints of widespread vandalism of UDF candidates' campaign boards and demolition of house walls in Chambad area; Police have started investigation"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/328895/complaints-of-widespread-vandalism-of-udf-candidates-campaign-boards-and-demolition-of-house-walls-in-chambad-area-police-have-started-investigation"
published_at: "2025-12-01T21:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692db9a025e64_Untitled-4_copy.jpg"
keywords: []
---

# ചമ്പാട് മേഖലയിൽ  യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണ ബോർഡുകൾ വ്യാപകമായി നശിപ്പിച്ചതായും വീട്ടു മതിൽ തകർത്തതായും പരാതി ; പൊലീസ് അന്വേഷണം തുടങ്ങി

> **Lead Summary:** ചമ്പാട്: മനയത്ത് വയൽ - മേലെ ചമ്പാട് - പന്ന്യന്നൂർ പ്രദേശങ്ങളിൽ സ്ഥാപിച്ച യു ഡി എ ഫിന്റെ പ്രചരണ ബോർഡുകളാണ് ഇരുട്ടിന്റെ മറവിൽ കഴിഞ്ഞ ദിവസം രാത്രി സാമൂഹ്യ ദ്രോഹികൾ നശിപ്പിച്ചത്. നേരായ മാർഗത്തിലൂടെ തെരഞ്ഞെടുപ്പിനെ നേരിടാൻ ഭയപ്പെടുന്നവരാണ് എതിർ പാർട്ടിക്കാരുടെ പ്രചാരണ സാമഗ്രികൾ നശിപ്പിക്കുന്നത്. പന്ന്യന്നൂർ പഞ്ചായത്തിലെ തെരഞ്ഞെടുപ്പ് നീതിപൂർവ്വവും ഭയരഹിതവുമായി നടക്കാനുള്ള സാധ്യത ഇല്ലാതാക്കുന്നതിനുള്ള ശ്രമത്തിൻ്റെ ഭാഗമാണ് ഇതെന്ന് പന്ന്യന്നൂർ പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റി കുറ്റപ്പെടുത്തി.

## Article Content

ചമ്പാട്: മനയത്ത് വയൽ - മേലെ ചമ്പാട് - പന്ന്യന്നൂർ പ്രദേശങ്ങളിൽ സ്ഥാപിച്ച യു ഡി എ ഫിന്റെ പ്രചരണ ബോർഡുകളാണ് ഇരുട്ടിന്റെ മറവിൽ കഴിഞ്ഞ ദിവസം രാത്രി സാമൂഹ്യ ദ്രോഹികൾ നശിപ്പിച്ചത്. നേരായ മാർഗത്തിലൂടെ തെരഞ്ഞെടുപ്പിനെ നേരിടാൻ ഭയപ്പെടുന്നവരാണ് എതിർ പാർട്ടിക്കാരുടെ പ്രചാരണ സാമഗ്രികൾ നശിപ്പിക്കുന്നത്. പന്ന്യന്നൂർ പഞ്ചായത്തിലെ തെരഞ്ഞെടുപ്പ് നീതിപൂർവ്വവും ഭയരഹിതവുമായി നടക്കാനുള്ള സാധ്യത ഇല്ലാതാക്കുന്നതിനുള്ള ശ്രമത്തിൻ്റെ ഭാഗമാണ് ഇതെന്ന് പന്ന്യന്നൂർ പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റി കുറ്റപ്പെടുത്തി.

രണ്ടാം വാർഡ് യു ഡി എഫ് സ്ഥാനാർഥി വി പി നസിറ, പതിനാറാം വാർഡ് യു ഡി എഫ് സ്ഥാനാർഥി പവിത്രൻ കുനിയിൽ,നിഷ നെല്ല്യാട്ട്

ഒൻപതാം വാർഡ് യു ഡി എഫ് സ്ഥാനാർഥി കെ പി ഭാർഗവൻ മാസ്റ്റർ, പന്ന്യന്നൂർ പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റി ഭാരവാഹികൾ എന്നിവർ ചേർന്ന് പാനൂർ പോലി സ് സ്റ്റേഷനിൽ പരാതി നൽകി. പരാതിയിൽ പോലീസ് അന്വേ ഷണം ആരംഭിച്ചു.

കോൺഗ്രസ് കോടിയേരി ബ്ലോക്ക് പ്രസിഡൻ്റ് കെ ശ ശിധരൻ മാസ്റ്റർ, മുസ്ലിംലീ ഗ് പന്ന്യന്നൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി കെ ഹനീഫ, കോൺഗ്രസ് പന്ന്യന്നൂർ മണ്ഡലം കമ്മിറ്റി പ്ര സിഡന്റ് കെ പി ഓർഗവൻ മാസ്റ്റർ, പവിത്രൻ കുനിയിൽ, ഷഹിർ മദീന പൊന്ന്യം എന്നിവർ സ്ഥലങ്ങൾ സന്ദർശിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/328895/complaints-of-widespread-vandalism-of-udf-candidates-campaign-boards-and-demolition-of-house-walls-in-chambad-area-police-have-started-investigation)