---
title: "റോഡരികിൽ നിർത്തിയിട്ട സി പി എം പ്രവർത്തകൻ്റെ  ബൈക്ക്  കത്തിച്ചു"
english_title: "CPM worker's bike parked on the roadside set on fire"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/328891/cpm-workers-bike-parked-on-the-roadside-set-on-fire"
published_at: "2025-12-01T20:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692db3b3e8a94_Untitled-3_copy.jpg"
keywords: []
---

# റോഡരികിൽ നിർത്തിയിട്ട സി പി എം പ്രവർത്തകൻ്റെ  ബൈക്ക്  കത്തിച്ചു

> **Lead Summary:** ചെറുവത്തൂരിൽ സി പി എം പ്രവർത്തകന്റെ ബൈക്ക് സാമുഹ്യവിരുദ്ധർ കത്തിച്ചു. കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂ ണിയൻ (കെ.ടി.യു) കാഞ്ഞങ്ങാട് യൂണിറ്റ് സെക്രട്ടറിയും ഏരിയാ കമ്മിറ്റി അംഗവും സി പിഎം ചെറുവത്തൂർ രാമഞ്ചിറ ബ്രാഞ്ച് അംഗവുമായ ആർ.സി. വിജയന്റെ ബൈക്കാണ് കത്തിച്ചത്.

## Article Content

ചെറുവത്തൂരിൽ സി പി എം പ്രവർത്തകന്റെ ബൈക്ക് സാമുഹ്യവിരുദ്ധർ കത്തിച്ചു. കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂ ണിയൻ (കെ.ടി.യു) കാഞ്ഞങ്ങാട് യൂണിറ്റ് സെക്രട്ടറിയും ഏരിയാ കമ്മിറ്റി അംഗവും സി പിഎം ചെറുവത്തൂർ രാമഞ്ചിറ ബ്രാഞ്ച് അംഗവുമായ ആർ.സി. വിജയന്റെ ബൈക്കാണ് കത്തിച്ചത്.

വീടിന് സമീപം പാലം നിർമ്മാണം നടക്കുന്നതിനാൽ ബൈക്ക് റോഡരികിൽ നിർത്തിയിട്ടതായിരുന്നു. തീയും പുകയും ഉയരുന്നത് കണ്ട് വിവരമറിച്ചതിനെ തുടർന്ന് തൃക്കരിപ്പൂരിൽ നിന്നും ഫയർ ഫോഴ്സ‌് എത്തിയാണ് തീയണച്ചത്. പാലം നിർമ്മാണത്തി നായി സൂക്ഷിച്ച ജെ.സി.ബി. സമീപത്തുണ്ടായിരുന്നു. തക്ക സമയത്ത് തീയണക്കാൻ സാധിച്ചതിനാൽ നാശനഷ്ടം കുറയ്ക്കാൻ സാധിച്ചു. ചന്തേര പോലീസും സ്ഥലത്തെത്തിയിരുന്നു. പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി. ഫോറൻസിക് വിദഗ്ദർ സ്ഥലത്തെത്തി പരിശോധിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/328891/cpm-workers-bike-parked-on-the-roadside-set-on-fire)