---
title: "അവഗണന, വിശ്വാസ വഞ്ചന ; സിപിഎം അംഗത്വം രാജിവച്ചതായി കുട്ടി മാക്കൂലിലെ നടമ്മൽ രാജൻ"
english_title: "Neglect, betrayal of trust; Kutti Makul's Natammal Rajan resigns from CPM membership"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/328884/neglect-betrayal-of-trust-kutti-makuls-natammal-rajan-resigns-from-cpm-membership"
published_at: "2025-12-01T19:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692d9e42b7792_Untitled-2_copy.jpg"
keywords: []
---

# അവഗണന, വിശ്വാസ വഞ്ചന ; സിപിഎം അംഗത്വം രാജിവച്ചതായി കുട്ടി മാക്കൂലിലെ നടമ്മൽ രാജൻ

> **Lead Summary:** പാനൂർ : അവഗണനയിലും വിശ്വാസവഞ്ചനയിലും മനംനൊന്ത് സി.പി.എം. അംഗത്വം രാജിവെച്ചതായി കുട്ടി മാക്കൂലിലെ നടമ്മൽ രാജൻ അറിയിച്ചു. 2021-ൽ ലോക്കൽ, ഏരിയാ നേതാക്കളുടെ ക്ഷണപ്രകാരമാണ് അദ്ദേഹം പാർട്ടിയിൽ ചേർന്നത്. അസംബ്ലി തിരഞ്ഞെടുപ്പ് ഘട്ടത്തിൽ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ അദ്ദേഹത്തെ പാർട്ടിയിലേക്ക് സ്വീകരിച്ചിരുന്നു.

## Article Content

പാനൂർ : അവഗണനയിലും വിശ്വാസവഞ്ചനയിലും മനംനൊന്ത് സി.പി.എം. അംഗത്വം രാജിവെച്ചതായി കുട്ടി മാക്കൂലിലെ നടമ്മൽ രാജൻ അറിയിച്ചു. 2021-ൽ ലോക്കൽ, ഏരിയാ നേതാക്കളുടെ ക്ഷണപ്രകാരമാണ് അദ്ദേഹം പാർട്ടിയിൽ ചേർന്നത്. അസംബ്ലി തിരഞ്ഞെടുപ്പ് ഘട്ടത്തിൽ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ അദ്ദേഹത്തെ പാർട്ടിയിലേക്ക് സ്വീകരിച്ചിരുന്നു.

പാർട്ടി പ്രവേശന സമയത്ത്, സ്വന്തം പേരിലുള്ളതും സഹോദരി പുഷ്പയുടെ പേരിലുള്ളതുമായ സിവിൽ കേസ് ഉൾപ്പെടെയുള്ള വിഷയങ്ങൾ ഒത്തുതീർപ്പാക്കാമെന്ന് ലോക്കൽ-ഏരിയ കമ്മിറ്റി അംഗങ്ങൾ ഉറപ്പ് നൽകിയെങ്കിലും, പിന്നീട് ലോക്കൽ സെക്രട്ടറി വി.എം. സുകുമാരൻ, മുല്ലോളി രവി എന്നിവർ നിലപാട് മാറ്റി വഞ്ചിച്ചതായി നടമ്മൽ രാജൻ ആരോപിച്ചു.

> പഴയ സുഹൃത്തായിരുന്ന കാരായി ചന്ദ്രശേഖരൻ പോലും പരസ്യമായി അപമാനിച്ചതായും, സംസാരിക്കാൻ കൂട്ടാക്കാതിരുന്നതായും അദ്ദേഹം പ്രസ്താവനയിൽ പറയുന്നു. കൂടാതെ, സഹകരണ ആശുപത്രി പ്രസിഡന്റ് എം.സി. പവിത്രൻ മകൾക്ക് നേഴ്‌സ് ഇന്റർവ്യൂവിൽ അവസരം നിഷേധിച്ചത് ഉൾപ്പെടെയുള്ള "നിരന്തരമായ അവഗണന" കാരണം ഇനി പാർട്ടിയിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/328884/neglect-betrayal-of-trust-kutti-makuls-natammal-rajan-resigns-from-cpm-membership)