---
title: "കേരളത്തിൽ എസ്.ഐ.ആർ നടപ്പാക്കാൻ ബിജെപിക്ക് ഭരണം പോലും വേണ്ടെന്ന് തെളിഞ്ഞെന്ന് ഷാഫി പറമ്പിൽ എം പി ; കോടിയേരി യുഡിഎഫ് കമ്മിറ്റി മൂഴിക്കരയിൽ കുടുംബ സംഗമം സംഘടിപ്പിച്ചു."
english_title: "Shafi Parambil MP says it has been proven that BJP does not even need to rule to implement SIR in Kerala; Kodiyeri UDF committee organized a family gathering in Moozhikkara."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/328847/shafi-parambil-mp-says-it-has-been-proven-that-bjp-does-not-even-need-to-rule-to-implement-sir-in-kerala-kodiyeri-udf-committee-organized-a-family-gathering-in-moozhikkara"
published_at: "2025-12-01T15:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692d6baa27bf8_Untitled-1_copy.jpg"
keywords: []
---

# കേരളത്തിൽ എസ്.ഐ.ആർ നടപ്പാക്കാൻ ബിജെപിക്ക് ഭരണം പോലും വേണ്ടെന്ന് തെളിഞ്ഞെന്ന് ഷാഫി പറമ്പിൽ എം പി ; കോടിയേരി യുഡിഎഫ് കമ്മിറ്റി മൂഴിക്കരയിൽ കുടുംബ സംഗമം സംഘടിപ്പിച്ചു.

> **Lead Summary:** മൂഴിക്കര: രാജ്യം ഭരിക്കുന്ന ബി ജെപിക്ക് കേരളത്തില്‍ എസ്‌ഐആര്‍ നടപ്പാക്കാന്‍ ഭരണം പോലും വേണ്ടെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് ഷാഫി പറമ്പില്‍ എം പി.കോടിയേരി മണ്ഡലം യുഡിഎഫ്കമ്മിറ്റി കോപ്പാലം മുഴിക്കരയില്‍ സംഘടിപ്പിച്ച കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

മൂഴിക്കര: രാജ്യം ഭരിക്കുന്ന ബി ജെപിക്ക് കേരളത്തില്‍ എസ്‌ഐആര്‍ നടപ്പാക്കാന്‍ ഭരണം പോലും വേണ്ടെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് ഷാഫി പറമ്പില്‍ എം പി.കോടിയേരി മണ്ഡലം യുഡിഎഫ്കമ്മിറ്റി കോപ്പാലം മുഴിക്കരയില്‍ സംഘടിപ്പിച്ച കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

എസ്‌ഐആര്‍ നടപ്പാക്കാന്‍ എല്‍ഡിഎഫിനാണ് തിടുക്കം. ബിജെപി സമാന ഗവ. തന്നെയാണ് കേരളവും ഭരിക്കുന്നത്. ജനാധിപത്യ അവകാശങ്ങളെ നിലനിര്‍ത്താനുള്ള തെരഞ്ഞെടുപ്പാണിതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

യുഡിഎഫ് ചെയര്‍മാന്‍ കെ ഖാലിദ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കെപിസിസി മുന്‍ അംഗം വി രാധാകൃഷ്ണന്‍ മാസ്റ്റര്‍ , ഡിസിസി ജനറല്‍ സെക്രട്ടറിമാരായ അഡ്വ സജിത്ത്, കെ പി സാജു , ഡിസിസി അംഗം വി സി പ്രസാദ്, കോടിയേരി ബ്ലോക്ക് പ്രസിഡണ്ട് ശശിധരന്‍ മാസ്റ്റര്‍, ഐ യു എംഎല്‍ കോടിയേരി മണ്ഡലം പ്രസിഡണ്ട് കെ

കുഞ്ഞി മൂസ, സിപി പ്രസ്സില്‍ ബാബു ,റഷീദ് തലായി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ഇ വിജയ കൃഷ്ണന്‍, ടി എം പവിത്രന്‍, സിദ്ധീഖ്, പി ദിനേശന്‍,സന്ദീപ് കോടിയേരി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.പി കെ രാജേന്ദ്രന്‍സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/328847/shafi-parambil-mp-says-it-has-been-proven-that-bjp-does-not-even-need-to-rule-to-implement-sir-in-kerala-kodiyeri-udf-committee-organized-a-family-gathering-in-moozhikkara)