---
title: "മുൻ എം എൽ എ ശബരിമല സ്വർണക്കൊള്ള കേസിൽ ജയിലിൽ പോയതിനെ ന്യായീകരിക്കാൻ സിപിഎമ്മിന് മാത്രമേ സാധിക്കൂവെന്ന് ഷാഫി പറമ്പിൽ എംപി ; യുഡിഎഫ് പന്ന്യന്നൂർ പഞ്ചായത്ത്‌ തിരഞ്ഞെടുപ്പ് സംഗമം നടത്തി"
english_title: "Shafi Parambil MP says only CPM can justify former MLA going to jail in Sabarimala gold loot case; UDF holds Pannyannur Panchayat election rally"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/328818/shafi-parambil-mp-says-only-cpm-can-justify-former-mla-going-to-jail-in-sabarimala-gold-loot-case-udf-holds-pannyannur-panchayat-election-rally"
published_at: "2025-12-01T14:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692d55ba84dbe_Untitled-1_copy.jpg"
keywords: []
---

# മുൻ എം എൽ എ ശബരിമല സ്വർണക്കൊള്ള കേസിൽ ജയിലിൽ പോയതിനെ ന്യായീകരിക്കാൻ സിപിഎമ്മിന് മാത്രമേ സാധിക്കൂവെന്ന് ഷാഫി പറമ്പിൽ എംപി ; യുഡിഎഫ് പന്ന്യന്നൂർ പഞ്ചായത്ത്‌ തിരഞ്ഞെടുപ്പ് സംഗമം നടത്തി

> **Lead Summary:** പാനൂർ : മുൻ എംഎൽഎ ശബരിമല സ്വർണക്കൊള്ളക്കേസിൽ ജയലിൽ പോയതിനെ ന്യായീക്കരിക്കാൻ സി പി എമ്മിന് മാത്രമെ കഴിയൂവെന്ന് ഷാഫി പറമ്പിൽ എം പി. യുഡിഎഫ് പന്ന്യന്നൂർ പഞ്ചായത്ത് തിരഞ്ഞെടുപ്പ് സംഗമം ചമ്പാട് അരയാക്കൂലിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം പി.

## Article Content

പാനൂർ : മുൻ എംഎൽഎ ശബരിമല സ്വർണക്കൊള്ളക്കേസിൽ ജയലിൽ പോയതിനെ ന്യായീക്കരിക്കാൻ സി പി എമ്മിന് മാത്രമെ കഴിയൂവെന്ന് ഷാഫി പറമ്പിൽ എം പി. യുഡിഎഫ് പന്ന്യന്നൂർ പഞ്ചായത്ത് തിരഞ്ഞെടുപ്പ് സംഗമം ചമ്പാട് അരയാക്കൂലിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം പി.

ശബരിമലയിലെ സ്വർണക്കൊള്ളക്കേസിനെക്കുറിച്ച് ചോദിക്കുമ്പോൾ നമ്മളെല്ലാം ജയിലിൽ കിടന്നാണ് കമ്മ്യൂണിസ്റ്റായതെന്നാണ് പാർട്ടി സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ പറയുന്നത്. നല്ല രീതിയിൽ ജയിലിൽ പോയ കമ്മ്യൂണിസ്റ്റുകാരെ അപമാനിക്കുകയാണ്. ഗോവിന്ദൻ മാസ്റ്ററെന്നും

ഷാഫി പറമ്പിൽ പറഞ്ഞു. യുഡിഎഫ് ചെയർമാൻ പികെ ഹനീഫ അധ്യക്ഷനായി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ. ശശിധരൻ, ബഷീർ ചെറിയാണ്ടി, പള്ളിക്കണ്ടി യൂസഫ് ഹാജി, റഹീം ചമ്പാട്, പവിത്രൻ കുന്നോത്ത്, കാവിൽ മഹമൂദ് എന്നിവർ സംസാരിച്ചു. യുഡിഎഫ് കൺവീനർ ടിപി പ്രേമനാഥൻ സ്വാഗതവും, ചന്ദ്രബാബു നന്ദി യും പറഞ്ഞു. തിരഞ്ഞെടുപ്പിൽ മIത്സരിക്കുന്ന ജില്ലാ പഞ്ചായത്ത് - ബ്ലോക്ക് പഞ്ചായത്ത് - പഞ്ചായത്ത് അംഗങ്ങളെ എം പി ആദരിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/328818/shafi-parambil-mp-says-only-cpm-can-justify-former-mla-going-to-jail-in-sabarimala-gold-loot-case-udf-holds-pannyannur-panchayat-election-rally)