---
title: "കറവ പശുവിനെ വാങ്ങി കർണാടകയിൽ നിന്ന് വരികയായിരുന്ന  കരിമ്പം ഫാം ജീവനക്കാരനെ സംഘപരിവാർ സംഘം ആക്രമിച്ചു ; കേസ്"
english_title: "Sangh Parivar gang attacks Karimpam farm employee who was returning from Karnataka after buying a dairy cow; case registered"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/328809/sangh-parivar-gang-attacks-karimpam-farm-employee-who-was-returning-from-karnataka-after-buying-a-dairy-cow-case-registered"
published_at: "2025-12-01T13:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692d4ea1809de_police.1697912334.jpg"
keywords: []
---

# കറവ പശുവിനെ വാങ്ങി കർണാടകയിൽ നിന്ന് വരികയായിരുന്ന  കരിമ്പം ഫാം ജീവനക്കാരനെ സംഘപരിവാർ സംഘം ആക്രമിച്ചു ; കേസ്

> **Lead Summary:** കറവപശുവിനെവാങ്ങി വരുന്നയാളെ കർണാടകയിൽ സംഘപരിവാർസംഘം തടഞ്ഞുനിർത്തി അക്രമിച്ചു. കരിമ്പം സ്വദേശിയും കരിമ്പം ഫാം ജീവനക്കാരനുമായ രാജേഷിനെയാണ് തട്ടിക്കൊണ്ടുപോയി മർദിച്ചത്. ഞായറാഴ്ച രാത്രി ഏഴോടെ പശുസംരക്ഷണ സമിതിയുടെ പേരിലെത്തിയ സം അക്രമി സംഘമാണ് പശുവിനെയും വാങ്ങി വരുന്നവാഹനം റോഡിൽ തടഞ്ഞുനിർത്തിയത്.

## Article Content

കറവപശുവിനെവാങ്ങി വരുന്നയാളെ കർണാടകയിൽ സംഘപരിവാർസംഘം തടഞ്ഞുനിർത്തി അക്രമിച്ചു. കരിമ്പം സ്വദേശിയും കരിമ്പം ഫാം ജീവനക്കാരനുമായ രാജേഷിനെയാണ് തട്ടിക്കൊണ്ടുപോയി മർദിച്ചത്. ഞായറാഴ്ച രാത്രി ഏഴോടെ പശുസംരക്ഷണ സമിതിയുടെ പേരിലെത്തിയ സം അക്രമി സംഘമാണ് പശുവിനെയും വാങ്ങി വരുന്നവാഹനം റോഡിൽ തടഞ്ഞുനിർത്തിയത്.

ക്ഷീര കർഷക കുടുംബമായതിനാൽ ഞായർ രാവിലെയാണ് രാജേഷ് പശുവിനെ വാങ്ങാൻ കർണാടകയിലേക്ക് പോയത്. രണ്ട് പശുക്കളേയും വാങ്ങി വരുന്നതിനിടെ വാഹനം തടഞ്ഞുനിർത്തിയ സംഘം ഡ്രൈവറെ മാറ്റി വാഹനം ഓടിച്ചുപോവുകയായിരുന്നു. ആളൊഴിഞ്ഞ സ്ഥലമായ രാം നഗറിൽ വാഹനംനിർത്തി മർദിക്കുകയായിരുന്നു.

ഇതുവഴി കടന്നുപോയ വാഹനങ്ങളിലുള്ളവർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് കേരളപൊലിസും സംഭവത്തിൽ ഇടപെട്ടു. രാത്രി 9.30 ഓടെ പൊലീസ് സ്ഥലത്തെത്തി. രാത്രി 11 മണിയോടെ അക്രമികളിൽനിന്നും രക്ഷപ്പെടുത്തി രാജേഷിനെയും പശുക്കളെ കയറ്റിയ വാഹനവും പൊലിസ് സ്റ്റേഷനിലെത്തിച്ചു.വാഹനം കർണാടക സ്വദേശിയുടേതായിരുന്നു. അക്രമിസംഘത്തിനെ കുറിച്ചുള്ള വിവരങ്ങൾ 112 ൽ വിളിച്ച് പറഞ്ഞതും മറ്റൊരു വാഹന ഡ്രൈവർ കണ്ടതുമാണ് രക്ഷയായത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/328809/sangh-parivar-gang-attacks-karimpam-farm-employee-who-was-returning-from-karnataka-after-buying-a-dairy-cow-case-registered)