---
title: "ഷംസി അങ്കിൾ  വന്നു, ഡാൻസ് കണ്ടു ; ഉമ്മയുടെ വേർപാടിൻ്റെ നൊമ്പരത്തിനിടയിലും സാറ ഹാപ്പി.."
english_title: "Uncle Shamsi came and saw the dance; Sara is happy despite the sadness of her mother's departure."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/328737/uncle-shamsi-came-and-saw-the-dance-sara-is-happy-despite-the-sadness-of-her-mothers-departure"
published_at: "2025-12-01T08:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692d00215e4ca_Untitled-1_copy.jpg"
keywords: []
---

# ഷംസി അങ്കിൾ  വന്നു, ഡാൻസ് കണ്ടു ; ഉമ്മയുടെ വേർപാടിൻ്റെ നൊമ്പരത്തിനിടയിലും സാറ ഹാപ്പി..

> **Lead Summary:** ഞാൻ സ്‌കൂളിലെ കലോത്സവത്തിന് പങ്കെടുക്കുന്നുണ്ട്. ഷംസി അങ്കിൾ കാണാൻ വരുമോ?കേരള നിയമസഭാ സ്പീക്കർ എ.എൻ ഷംസീറിന്റെ സഹോദരി ആമിനയുടെ മകളാണ് സാറ. ഏതാനും ദിവസങ്ങൾക്ക് മുന്നേ തന്റെ എട്ടാം വയസിൽ ഉമ്മയെ നഷ്ടപെട്ട വേദനയിലും നിറഞ്ഞ പുഞ്ചിരിയുമായി എല്ലാവരിലും പ്രകാശം പരത്തുന്ന പെൺകുട്ടി. ഉമ്മയുടെ സഹോദരനായ നിയമസഭാ സ്പീക്കർ ഷംസീറിനോട് തന്റെ പ്രിയപ്പെട്ട ഷംസി അങ്കിളിനോട് അവൾ ഒരു ആഗ്രഹം അറിയിച്ചു.

## Article Content

ഞാൻ സ്‌കൂളിലെ കലോത്സവത്തിന് പങ്കെടുക്കുന്നുണ്ട്. ഷംസി അങ്കിൾ കാണാൻ വരുമോ?കേരള നിയമസഭാ സ്പീക്കർ എ.എൻ ഷംസീറിന്റെ സഹോദരി ആമിനയുടെ മകളാണ് സാറ. ഏതാനും ദിവസങ്ങൾക്ക് മുന്നേ തന്റെ എട്ടാം വയസിൽ ഉമ്മയെ നഷ്ടപെട്ട വേദനയിലും നിറഞ്ഞ പുഞ്ചിരിയുമായി എല്ലാവരിലും പ്രകാശം പരത്തുന്ന പെൺകുട്ടി. ഉമ്മയുടെ സഹോദരനായ നിയമസഭാ സ്പീക്കർ ഷംസീറിനോട് തന്റെ പ്രിയപ്പെട്ട ഷംസി അങ്കിളിനോട് അവൾ ഒരു ആഗ്രഹം അറിയിച്ചു.

പള്ളൂർ കസ്‌തൂർഭ ഗാന്ധി ഹൈസ്കൂ‌ളിൽ വെച്ച് നടക്കുന്ന കലോത്സവത്തിൽ എന്റെ പരിപാടിയുണ്ട് അത് കാണാൻ ഷംസി വരുമോ. എത്ര തിരക്കെന്നാലും ജീവിതത്തിൽ ഒഴിവാക്കാൻ പറ്റാത്ത ചിലതുണ്ടാകുമല്ലോ.

അതിലൊന്ന് തീർച്ചയായും ഈ മോളുടെ മുഖത്ത് പുഞ്ചിരി തെളിയുന്ന നിമിഷങ്ങളാണ്. നിറഞ്ഞ പുഞ്ചിരിയോടെ ഒരു നിമിഷം പോലും പതറാത്ത ചുവടുകളുടെ ദൃശ്യഭംഗിയോടെ അവൾ മിന്നിത്തിളങ്ങുന്നത് അത്രയേറെ സന്തോഷത്തോടെ സ്പീക്കർ ആദ്യവസാനം കണ്ടു നിന്നു. തന്റെ ക്ഷണം സ്വീകരിച്ചെത്തിയ അതിഥിയെ കണ്ട് സാറയും ഹാപ്പി...!

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/328737/uncle-shamsi-came-and-saw-the-dance-sara-is-happy-despite-the-sadness-of-her-mothers-departure)