---
title: "കെ ടി ജയകൃഷ്ണൻ  ബലിദാന വാർഷികം നാളെ ; ജാഗ്രതയിൽ പൊലീസ്"
english_title: "KT Jayakrishnan's martyrdom anniversary tomorrow; Police on alert"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/328717/kt-jayakrishnans-martyrdom-anniversary-tomorrow-police-on-alert"
published_at: "2025-11-30T22:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692c7396b09ca_Untitled-2_copy.jpg"
keywords: []
---

# കെ ടി ജയകൃഷ്ണൻ  ബലിദാന വാർഷികം നാളെ ; ജാഗ്രതയിൽ പൊലീസ്

> **Lead Summary:** ഭാരതീയ ജനതാ യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് ആയിരിക്കെ കൊലചെയ്യപ്പെട്ട മൊകേരി കെ ടി ജയകൃഷ്ണൻ മാസ്റ്ററുടെ 26-ാം ബലിദാന വാർഷികം നാളെ. രാവിലെ 8 മണിക്ക് മൊകേരിയിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടക്കും. തുടർന്ന് 9 മണിക്ക് പാനൂർ ശക്തി ദുർഗ്ഗം കാര്യാലയത്തിൽ അനുസ്മരണ സാംഘിക്ക് നടക്കും. രാഷ്ട്രീയ സ്വയംസേവക സംഘം ഉത്തര കേരള പ്രാന്ത സമ്പർക്ക പ്രമുഖ് എൻ സി ടി രാജഗോപാൽ അനുസ്മരണ പ്രഭാഷണം നടത്തും.

## Article Content

ഭാരതീയ ജനതാ യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് ആയിരിക്കെ കൊലചെയ്യപ്പെട്ട മൊകേരി കെ ടി ജയകൃഷ്ണൻ മാസ്റ്ററുടെ 26-ാം ബലിദാന വാർഷികം നാളെ. രാവിലെ 8 മണിക്ക് മൊകേരിയിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടക്കും. തുടർന്ന് 9 മണിക്ക് പാനൂർ ശക്തി ദുർഗ്ഗം കാര്യാലയത്തിൽ അനുസ്മരണ സാംഘിക്ക് നടക്കും. രാഷ്ട്രീയ സ്വയംസേവക സംഘം ഉത്തര കേരള പ്രാന്ത സമ്പർക്ക പ്രമുഖ് എൻ സി ടി രാജഗോപാൽ അനുസ്മരണ പ്രഭാഷണം നടത്തും.

ഭാരതീയ ജനതാ യുവമോർച്ച നേതൃത്വത്തിൽ പാനൂർ ടൗണിൽ വൈകുന്നേരം 4 മണിക്ക് അനുസ്മരണ സമ്മേളനം നടക്കും. ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. ബി. ഗോപാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. ബലിദാന ദിനാചരണത്തോടനുബന്ധിച്ച് പൊലീസും ജാഗ്രതയിലാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/328717/kt-jayakrishnans-martyrdom-anniversary-tomorrow-police-on-alert)