---
title: "പെരിങ്ങത്തൂരിൽ ബസിൽ കയറി കണ്ടക്ടറെ അക്രമിച്ച കേസിലെ മുഖ്യപ്രതിക്കെതിരെ കാപ്പ ; ജില്ലയിൽ നിന്നും നാടുകടത്തി"
english_title: "Kappa against the main accused in the case of assaulting the conductor on a bus in Peringathur; deported from the district"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/328714/kappa-against-the-main-accused-in-the-case-of-assaulting-the-conductor-on-a-bus-in-peringathur-deported-from-the-district"
published_at: "2025-11-30T22:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692c718fd0f03_Untitled-1_copy.jpg"
keywords: []
---

# പെരിങ്ങത്തൂരിൽ ബസിൽ കയറി കണ്ടക്ടറെ അക്രമിച്ച കേസിലെ മുഖ്യപ്രതിക്കെതിരെ കാപ്പ ; ജില്ലയിൽ നിന്നും നാടുകടത്തി

> **Lead Summary:** പാനൂർ : പെരിങ്ങത്തൂർ ലക്ഷം വീടിൽ വട്ടക്കണ്ടി പറമ്പത്ത് വി.കെ സവാദി നെയാണ് കാപ്പ നിയമപ്രകാരം നാടുകടത്തിയത്. 6 മാസത്തേക്ക് ജില്ലയിൽ പ്രവേശിക്കരുതെന്നാണ് കണ്ണൂർ റേഞ്ച് ഡി.ഐ.ജി യതീഷ് ചന്ദ്രയുടെ ഉത്തരവ്.

## Article Content

പാനൂർ : പെരിങ്ങത്തൂർ ലക്ഷം വീടിൽ വട്ടക്കണ്ടി പറമ്പത്ത് വി.കെ സവാദി നെയാണ് കാപ്പ നിയമപ്രകാരം നാടുകടത്തിയത്. 6 മാസത്തേക്ക് ജില്ലയിൽ പ്രവേശിക്കരുതെന്നാണ് കണ്ണൂർ റേഞ്ച് ഡി.ഐ.ജി യതീഷ് ചന്ദ്രയുടെ ഉത്തരവ്.

തലശേരി - പെരിങ്ങത്തൂർ - തൊട്ടിൽപ്പാലം റൂട്ടിൽ സർവീസ് നടത്തുന്ന ജഗന്നാഥ് ബസ് കണ്ടക്ടർ ഇരിങ്ങണ്ണൂർ സ്വദേശി കെ. വിഷ്ണുവിനെ ബസിൽ കയറി ക്രൂരമായി ആക്രമിച്ച കേസിലെ പ്രതി കൂടിയാണ് സവാദ്.

ഇയാൾക്കെതിരെ 7 ഓളം കേസുകൾ വിവിധ സ്റ്റേഷനുകളിൽ ഉണ്ടെന്ന് ചൊക്ലി എസ്.എച്ച്.ഒ കെ.വി പ്രദീഷ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/328714/kappa-against-the-main-accused-in-the-case-of-assaulting-the-conductor-on-a-bus-in-peringathur-deported-from-the-district)