---
title: "കതിരൂരിലെ പീഡനം ; പോക്സോ കേസ് പ്രതിക്ക് 15 വർഷം തടവ്, 45,000 പിഴ"
english_title: "Kathiroor rape case: Accused in POCSO case gets 15 years in prison, Rs 45,000 fine"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/328590/kathiroor-rape-case-accused-in-pocso-case-gets-15-years-in-prison-rs-45000-fine"
published_at: "2025-11-29T20:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692b0697342af_images.jfif"
keywords: []
---

# കതിരൂരിലെ പീഡനം ; പോക്സോ കേസ് പ്രതിക്ക് 15 വർഷം തടവ്, 45,000 പിഴ

> **Lead Summary:** കതിരൂർ:പതിനൊന്നുവയസ്സുകാരനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിലെ പ്രതിക്ക് 15 വർഷം തടവും, 45000 രൂപ പിഴയടക്കാനും മട്ടന്നൂർ പോക്സോ അതിവേഗ കോടതി ശിക്ഷിച്ചു. പാലക്കാട് പള്ളിപ്പുറം പെഴുങ്കര സ്വദേശി സദറുദ്ദീനെ ആണ് ജഡ്ജി അനിറ്റ് ജോസഫ് ശിക്ഷിച്ചത്. ഈ വർഷം ജനുവരിയിൽ കതിരൂർ സ്റ്റേഷൻ പരിധിയിലാണ് കേസിന് ആസ്പദമായ സംഭവം. ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്താണ് കേസ് രജിസ്റ്റർ ചെയ്തത്.

## Article Content

കതിരൂർ:പതിനൊന്നുവയസ്സുകാരനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിലെ പ്രതിക്ക് 15 വർഷം തടവും, 45000 രൂപ പിഴയടക്കാനും മട്ടന്നൂർ പോക്സോ അതിവേഗ കോടതി ശിക്ഷിച്ചു. പാലക്കാട് പള്ളിപ്പുറം പെഴുങ്കര സ്വദേശി സദറുദ്ദീനെ ആണ് ജഡ്ജി അനിറ്റ് ജോസഫ് ശിക്ഷിച്ചത്. ഈ വർഷം ജനുവരിയിൽ കതിരൂർ സ്റ്റേഷൻ പരിധിയിലാണ് കേസിന് ആസ്പദമായ സംഭവം. ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്താണ് കേസ് രജിസ്റ്റർ ചെയ്തത്.

എസ്ഐ കെ. ജീവാനന്ദ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകി. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലി ക് പ്രോസിക്യൂട്ടർ പി.വി. ഷീന ഹാജരായി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/328590/kathiroor-rape-case-accused-in-pocso-case-gets-15-years-in-prison-rs-45000-fine)