---
title: "ഇത്തവണയും ജയിപ്പിക്കണം ; വാർഡിലെ മുഴുവൻ  വോട്ടർമാർക്കും  ഓൺലൈൻ അഭ്യർത്ഥന കത്തയച്ച് കുന്നോത്ത് പറമ്പ് പതിനാറാം വാർഡ് എൻ.ഡി.എ  സ്ഥാനാർത്ഥി  സുജില .ടി"
english_title: "Kunnoth Paramba 16th Ward NDA candidate Sujila T. sent an online request letter to all the voters in the ward."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/328535/kunnoth-paramba-16th-ward-nda-candidate-sujila-t-sent-an-online-request-letter-to-all-the-voters-in-the-ward"
published_at: "2025-11-29T14:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692ab694165ea_Untitled-1_copy.jpg"
keywords: []
---

# ഇത്തവണയും ജയിപ്പിക്കണം ; വാർഡിലെ മുഴുവൻ  വോട്ടർമാർക്കും  ഓൺലൈൻ അഭ്യർത്ഥന കത്തയച്ച് കുന്നോത്ത് പറമ്പ് പതിനാറാം വാർഡ് എൻ.ഡി.എ  സ്ഥാനാർത്ഥി  സുജില .ടി

> **Lead Summary:** പാനൂർ : കുന്നോത്ത്പറമ്പ് പഞ്ചായത്തിലെ വാർഡ് 16 ആനപ്പാലത്തിലെ മുഴുവൻ വീട്ടുകാർക്കും ഓൺലൈൻ അഭ്യർത്ഥന കത്തയച്ച് എൻ ഡി എ. സ്ഥാനാർത്ഥി ടി.സുജില.

## Article Content

പാനൂർ : കുന്നോത്ത്പറമ്പ് പഞ്ചായത്തിലെ വാർഡ് 16 ആനപ്പാലത്തിലെ മുഴുവൻ വീട്ടുകാർക്കും ഓൺലൈൻ അഭ്യർത്ഥന കത്തയച്ച് എൻ ഡി എ. സ്ഥാനാർത്ഥി ടി.സുജില.

കഴിഞ്ഞ തവണ പ്രചരണ ഭാഗമായി വാർഡിലെ മുഴുവൻ വീടുകളിലും സ്വന്തം കൈപടയിൽ കത്തെഴുതി അയച്ചിരുന്നു. കഴിഞ്ഞ തവണ വാർഡിൽ വിജയിച്ച സുജില.ടി വിവേചനമില്ലാത്ത വികസനം വാർഡിൽ നടപ്പിലാക്കി .

സദാനന്ദൻ മാസ്റ്ററുടെ എം പി ഫണ്ട് ഉപയോഗിച്ച് മൊട്ടോമ്മൽ ചമ്പാടൻ റോഡും , 37 വർഷമായി വാർഡിലെ ഏകഅങ്കണവാടിയിൽ ഇല്ലായിരുന്ന കുടിവെള്ള കിണർ നിർമ്മിക്കാനും സാധിച്ചു. പഞ്ചായത്തുതല ശുചീകരണ പ്രവർത്തനത്തിൽ വാർഡിനെ ഒന്നാം സ്ഥാനത്ത് എത്തിച്ചു. തുടങ്ങി ഒട്ടനവധി വികസന നേട്ടങ്ങൾ വികസന രേഖയിൽ അടങ്ങുന്നു. കെ നാണു മാസ്റ്റർ, വാർഡ് ഇൻചാർജ് കെ. സുവീൺ, കൺവീനർ സജീഷ് . വി, ശ്രീനിഷ് , പ്രമജ. കെ.പി, അജിത. പി.കെ, രേഷ്മ.സി എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/328535/kunnoth-paramba-16th-ward-nda-candidate-sujila-t-sent-an-online-request-letter-to-all-the-voters-in-the-ward)