---
title: "രാഹുൽ മാങ്കൂട്ടത്തിനെതിരെ യുവതി നൽകിയത് 20 പേജുള്ള മൊഴി ; നടുക്കുന്ന വിവരങ്ങൾ"
english_title: "Woman gives 20-page statement against Rahul Mangkoota; Shocking details"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/328474/woman-gives-20-page-statement-against-rahul-mangkoota-shocking-details"
published_at: "2025-11-29T11:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692a859153584_download_(2).jfif"
keywords: []
---

# രാഹുൽ മാങ്കൂട്ടത്തിനെതിരെ യുവതി നൽകിയത് 20 പേജുള്ള മൊഴി ; നടുക്കുന്ന വിവരങ്ങൾ

> **Lead Summary:** രാഹുൽ മാങ്കുട്ടത്തിൽ എംഎൽഎയ്ക്ക് എതിരായ എഫ്ഐആറിൽ ഗുരുതര ആരോപണങ്ങൾ. തിരുവനന്തപു രത്തും, പാലക്കാട്ടും എത്തിച്ച് ബലാത്സംഗം ചെയ്തെന്നും ഭീഷണിപ്പെടുത്തി നഗ്‌നദ്യശ്യങ്ങൾ പകർത്തി അതുകാണിച്ച് ബലാത്സംഗം ചെയ്തെന്നും എഫ്ഐആറിലുണ്ട്. ഗർഭിണി യായശേഷവും പീഡിപ്പിച്ചുവെ ന്നും എതിർത്തപ്പോൾ ക്രൂരമായി മർദ്ദിച്ചെന്നും എഫ്‌ഐആ റിൽ പറയുന്നുണ്ട്.

## Article Content

രാഹുൽ മാങ്കുട്ടത്തിൽ എംഎൽഎയ്ക്ക് എതിരായ എഫ്ഐആറിൽ ഗുരുതര ആരോപണങ്ങൾ. തിരുവനന്തപു രത്തും, പാലക്കാട്ടും എത്തിച്ച് ബലാത്സംഗം ചെയ്തെന്നും ഭീഷണിപ്പെടുത്തി നഗ്‌നദ്യശ്യങ്ങൾ പകർത്തി അതുകാണിച്ച് ബലാത്സംഗം ചെയ്തെന്നും എഫ്ഐആറിലുണ്ട്. ഗർഭിണി യായശേഷവും പീഡിപ്പിച്ചുവെ ന്നും എതിർത്തപ്പോൾ ക്രൂരമായി മർദ്ദിച്ചെന്നും എഫ്‌ഐആ റിൽ പറയുന്നുണ്ട്.

2025 മാർച്ച് നാലിന് പരാതിക്കാരിയുടെ ഫ്ലാറ്റിൽവച്ച് ദേഹോപദ്രവം ഏൽപ്പിച്ചശേഷം നിർബന്ധിച്ച് ലൈംഗികബന്ധ ത്തിലേർപ്പെട്ടു, മാർച്ച് 17ന് ഭീഷണിപ്പെടുത്തി നഗ്‌നവീഡിയോ ചിത്രീകരിച്ചു. തുടർന്ന് ഇതുകാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു. ഏപ്രിൽ 22ന് തൃ ക്കണ്ണാപുരത്തെ ഫ്ലാറ്റിൽവച്ച് പീഡിപ്പിച്ചു. മെയ്

അവസാനം പാലക്കാട്ടെ ഫ്ലാറ്റിൽവച്ച് പീഡിപ്പിച്ചു തുടങ്ങിയ ആരോപണങ്ങളാണ് എഫ് ഐആറിലുള്ളതെന്നാണ് റിപ്പോർട്ട്. മരുന്ന് കഴിച്ചെന്ന് ഉറപ്പാക്കിയ ശേഷമാണ് ഫോൺ വച്ചത്. അതിനുശേഷം ഭയാനകമായ അവസ്ഥയിലൂടെയാണ് കടന്നുപോയത്. മൂന്ന് ദിവസം രക്തസ്രാവമുണ്ടായി. ഒടുവിൽ പരിശോധനയ്ക്കായി ഡോക്ടറുടെ അടുത്ത് ചെന്നപ്പോൾ ശകാരിച്ചു. ജീവൻ പോലും അപകടത്തിലാക്കുന്ന രീതിയാണി തെന്നും ഡോക്ടർ പറഞ്ഞെന്നാണ് പരാതിക്കാരിയുടെ മൊഴി. റൂറൽ എസ്‌പിയുടെ നേതൃത്വ ത്തിലുള്ള സംഘ മാണ് പരാതിക്കാരിയുടെ മൊഴി യെടുത്തത്. അഞ്ചരമണിക്കൂ റോളം നീണ്ടു. ഇരുപത് പേജുള്ള മൊഴിയാണ് യുവതി നൽകിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/328474/woman-gives-20-page-statement-against-rahul-mangkoota-shocking-details)