---
title: "ഒഴിഞ്ഞ പറമ്പിൽ രണ്ട് മാസത്തിലധികം പഴക്കമുള്ള  അസ്ഥികളും തലയോട്ടിയും ; അന്വേഷണം"
english_title: "Bones and skull over two months old found in vacant lot; investigation underway"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/328353/bones-and-skull-over-two-months-old-found-in-vacant-lot-investigation-underway"
published_at: "2025-11-28T14:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692963498f4fa_69295cd0de75a_bone_and_skull.jpg"
keywords: []
---

# ഒഴിഞ്ഞ പറമ്പിൽ രണ്ട് മാസത്തിലധികം പഴക്കമുള്ള  അസ്ഥികളും തലയോട്ടിയും ; അന്വേഷണം

> **Lead Summary:** എറണാകുളം വടക്കേക്കരയിൽ ഒഴിഞ്ഞ പറമ്പിൽ നിന്നും അസ്ഥികളും തലയോട്ടിയും കണ്ടെത്തി. അണ്ടിപ്പിള്ളിക്കാവ് ഓട്ടോ സ്റ്റാൻ്റിന് സമീപമുള്ള കാട് മൂടിയ പറമ്പിൽ നിന്നുമാണ് അസ്ഥികൾ കണ്ടെത്തിയത്.

## Article Content

എറണാകുളം വടക്കേക്കരയിൽ ഒഴിഞ്ഞ പറമ്പിൽ നിന്നും അസ്ഥികളും തലയോട്ടിയും കണ്ടെത്തി. അണ്ടിപ്പിള്ളിക്കാവ് ഓട്ടോ സ്റ്റാൻ്റിന് സമീപമുള്ള കാട് മൂടിയ പറമ്പിൽ നിന്നുമാണ് അസ്ഥികൾ കണ്ടെത്തിയത്.

ഇതിന് രണ്ട് മാസത്തിലധികം പഴക്കമുണ്ടെന്നാണ് നി​ഗമനം. ഫോറൻസിക് സംഘവും വടക്കേക്കര പൊലീസും സ്ഥലത്തെത്തി. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി പരിശോധനകൾ നടത്തുമെന്ന് പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/328353/bones-and-skull-over-two-months-old-found-in-vacant-lot-investigation-underway)