---
title: "ഓർക്കാട്ടേരി കുന്നുമ്മക്കര സ്വദേശിയായ പത്താം ക്ലാസുകാരനെ  കാണാനില്ല ;  നാടെങ്ങും തിരഞ്ഞ് ഉറ്റവർ, തലശേരിയിലെത്തിയതായി സ്ഥിരീകരണം"
english_title: "A 10th grader from Kunnummakkara, Orkattery, is missing; family members searched all over the country and confirmed that he had reached Thalassery."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/328231/a-10th-grader-from-kunnummakkara-orkattery-is-missing-family-members-searched-all-over-the-country-and-confirmed-that-he-had-reached-thalassery"
published_at: "2025-11-27T18:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692845fdca1b1_download_(2).jfif"
keywords: []
---

# ഓർക്കാട്ടേരി കുന്നുമ്മക്കര സ്വദേശിയായ പത്താം ക്ലാസുകാരനെ  കാണാനില്ല ;  നാടെങ്ങും തിരഞ്ഞ് ഉറ്റവർ, തലശേരിയിലെത്തിയതായി സ്ഥിരീകരണം

> **Lead Summary:** കരിയാട് കുന്നുമ്മക്കരയിൽ പത്താം ക്ലാസ് വിദ്യാർഥിയെ കാണാനില്ല, കണ്ണീരിൽ മുങ്ങി കുട്ടിയുടെ കുടുംബം നാടെങ്ങും തിരഞ്ഞ് ഉറ്റവരും നാട്ടുകാരും. കുട്ടിയെ കണ്ടെത്താൻ സഹായം അഭ്യർത്ഥിച്ച് കുടുംബo പൊലീസിലും പരാതി നൽകി.

## Article Content

കരിയാട് കുന്നുമ്മക്കരയിൽ പത്താം ക്ലാസ് വിദ്യാർഥിയെ കാണാനില്ല, കണ്ണീരിൽ മുങ്ങി കുട്ടിയുടെ കുടുംബം നാടെങ്ങും തിരഞ്ഞ് ഉറ്റവരും നാട്ടുകാരും. കുട്ടിയെ കണ്ടെത്താൻ സഹായം അഭ്യർത്ഥിച്ച് കുടുംബo പൊലീസിലും പരാതി നൽകി.

കുന്നുമ്മക്കര പുതിയോട്ടിൽ നാസറിൻ്റെയും, സെമീറയുടെയും മകൻമുഹമ്മദ്‌ യാസീനെയാണ് ഇന്ന് രാവിലെ 6:30 മണി മുതൽ കാണാതായത്. പെരിങ്ങത്തൂർ എൻഎ എം ഹയർ സെക്കണ്ടറി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്.

ഇന്ന് രാവിലെ 6:40 കരിയാട് നിന്ന് തലശ്ശേരിയിലേക്ക് പോകുന്ന ബസിൽ കയറുകയും തലശ്ശേരിയിൽ ഇറങ്ങിയതായും വിവരം ലഭിച്ചിട്ടുണ്ട്. സ്കൂൾ യൂണിഫോമാണ് ധരിച്ചിരിക്കുന്നത്. കണ്ടു കിട്ടുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ, 8681833875 എന്ന നമ്പറിലോ അറിയിക്കണമെന്ന് ബന്ധുക്കൾൾ അപേക്ഷിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/328231/a-10th-grader-from-kunnummakkara-orkattery-is-missing-family-members-searched-all-over-the-country-and-confirmed-that-he-had-reached-thalassery)