---
title: "വീണ്ടും ജീവനെടുത്ത് കാട്ടാന; നിലമ്പൂരിൽ അതിഥി തൊഴിലാളി കൊല്ലപ്പെട്ടു"
english_title: "Wild elephant takes life again; one killed in Nilambur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/328181/wild-elephant-takes-life-again-one-killed-in-nilambur"
published_at: "2025-11-27T14:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69281533de3bd_42fd1a56-dacd-4f8c-804f-d88ad28e8bfd.jfif"
keywords: []
---

# വീണ്ടും ജീവനെടുത്ത് കാട്ടാന; നിലമ്പൂരിൽ അതിഥി തൊഴിലാളി കൊല്ലപ്പെട്ടു

> **Lead Summary:** മലപ്പുറം: മലപ്പുറം നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. ജാർഖണ്ഡ് സ്വദേശി ചാരു ഒറവോൺ ആണ് മരിച്ചത്. മൂലെപ്പാടത്ത് രാവിലെ 9:30 ഓടെ ആണ് സംഭവം ഉണ്ടായത്.

## Article Content

മലപ്പുറം: മലപ്പുറം നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. ജാർഖണ്ഡ് സ്വദേശി ചാരു ഒറവോൺ ആണ് മരിച്ചത്. മൂലെപ്പാടത്ത് രാവിലെ 9:30 ഓടെ ആണ് സംഭവം ഉണ്ടായത്.

രാവിലെ ടാപ്പിങ് ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. പ്രദേശത്ത് ഇന്നലെ മുതൽ കാട്ടാന ഉണ്ടായിരുന്നു. കാട്ടാനയാക്രമണത്തിൽ ഈ വര്‍ഷം സംസ്ഥാനത്ത് കൊല്ലപ്പെട്ടത് 26 പേരാണ്. ഇതിൽ ആറുപേര്‍ കൊല്ലപ്പെട്ടത് മലപ്പുറം നിലമ്പൂര്‍ വനമേഖലയിലാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/328181/wild-elephant-takes-life-again-one-killed-in-nilambur)