---
title: "കല്ലിക്കണ്ടി എൻ എ എം കോളേജിൽ വോട്ടർ പട്ടിക പുതുക്കൽ തീവ്രയജ്ഞ പരിപാടി സംഘടിപ്പിച്ചു ; 30 ഓളം ബി എൽ ഒ മാർ നേതൃത്വം നൽകി."
english_title: "A voter list update campaign was organized at NAM College, Kallikandi; led by about 30 BLOs."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/328058/a-voter-list-update-campaign-was-organized-at-nam-college-kallikandi-led-by-about-30-blos"
published_at: "2025-11-26T19:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69270d6882384_Untitled-1_copy.jpg"
keywords: []
---

# കല്ലിക്കണ്ടി എൻ എ എം കോളേജിൽ വോട്ടർ പട്ടിക പുതുക്കൽ തീവ്രയജ്ഞ പരിപാടി സംഘടിപ്പിച്ചു ; 30 ഓളം ബി എൽ ഒ മാർ നേതൃത്വം നൽകി.

> **Lead Summary:** വോട്ടർ പട്ടിക പുതുക്കൽപൂർത്തീകരണതീവ്ര യജ്ഞ പരിപാടിയിൽ കല്ലിക്കണ്ടി എൻ എ എം കോളജ് വിദ്യാർത്ഥികൾ പങ്കാളിയായി.

## Article Content

വോട്ടർ പട്ടിക പുതുക്കൽപൂർത്തീകരണതീവ്ര യജ്ഞ പരിപാടിയിൽ കല്ലിക്കണ്ടി എൻ എ എം കോളജ് വിദ്യാർത്ഥികൾ പങ്കാളിയായി.

സബ് കലക്ടർ നേരിട്ട് കോളജിൽ എത്തി വിദ്യാർത്ഥികളെ അഭിനന്ദിച്ചു.ബി എൽ ഒ മാരെ സഹായിക്കാനാണ് കല്ലിക്കണ്ടി എൻ എ എം കോളജിൽ രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചത്.കൂത്ത്പറമ്പ് മണ്ഡലത്തിലെ മുപ്പതോളം ബി ബിൽ ഓ മാരാണ് പങ്കടുത്തത്. കോളജിലെ എൻ സി സി കാഡറ്റുകൾ ഉൾപ്പെടെ

120 വിദ്യാർത്ഥികൾ ഫോം അപ്‌ലോഡ് ചെയ്യാൻ സഹായിച്ചു. ബി. എൽ ഒ മാരുടെ പ്രയാസം കണക്കിലെടുത്ത് സബ് കലക്ടറുടെ ആവശ്യപ്രകാരം പ്രിൻസിപ്പാൾ പ്രത്യേകം താല്പര്യമെടുത്താണ് വിദ്യാർത്ഥികളെ സജ്ജരാക്കിയത്. ഇത്രയും പേരെ ഒരേ സമയം ഒരു സ്ഥലത്ത് ഒരുമിച്ചിരുത്തി എസ് ഐ ആർ അപ് ലോഡ് ചെയ്യുന്നത് ആദ്യമായാണന്ന് തലശ്ശേരി സബ് കലക്ടർകാർത്തിക് പാണിഗ്രാഹി ഐ എ എസ് കോളജിൽ സന്ദർശിച്ചതിന് ശേഷംപറഞ്ഞു.

പത്ത് കുട്ടികളുടെ സഹായമാണ് സബ് കലക്ടർ ആവശ്യപ്പെട്ടത്. 120 പേരെ പങ്കടുപ്പിക്കാൻ കഴിഞ്ഞു. എൻ സി സി കാഡറ്റുകളും, കമ്പ്യൂട്ടർ സയൻസ്, പോളിമർ കെമിസ്ട്രി, ബി.ബി എ എന്നീ ക്ലാസിലെ കുട്ടികളും ക്യാമ്പിൽ പങ്കടുത്തു.കോളജ് പ്രിൻസിപ്പാൾ ഡോ ഷമീർ എ.പി,

എം ഇ എഫ് ജനറൽ സിക്രട്ടറി പി.പി.എ ഹമീദ്, സിക്രട്ടറിസമീർ പറമ്പത്ത്,അഡീഷണൽ അസിസ്റ്റന്റ് ഇലക്കഷൻ രീജിസ്ട്രേഷൻ ഓഫീസർ മോഹനൻ സി.വി , സ്പഷൽ വില്ലേജ് ഓഫിസർ സരിൻ പി

എന്നിവർ നേതൃത്വം നൽകി.എസ് ഐ ആർ പൂർത്തികരിച്ച ബി എൽ ഒ സുനീഷ് വി.കെ യെ സബ് കലക്ടർ ഉപഹാരം നൽകി അഭിനന്ദിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/328058/a-voter-list-update-campaign-was-organized-at-nam-college-kallikandi-led-by-about-30-blos)