---
title: "പരസ്പരം വിജയാശംസകൾ നേർന്ന് പന്ന്യന്നൂർ പഞ്ചായത്തിലെ ആറാം വാർഡ് എൽഡിഎഫ് - എൻഡിഎ സ്ഥാനാർത്ഥികൾ ; വാർഡിൽ റോഡ് തകർച്ച മുഖ്യ  വിഷയം"
english_title: "LDF and NDA candidates for the sixth ward of Pannyannur Panchayat congratulate each other; Road collapse is the main issue in the ward"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/327976/ldf-and-nda-candidates-for-the-sixth-ward-of-pannyannur-panchayat-congratulate-each-other-road-collapse-is-the-main-issue-in-the-ward"
published_at: "2025-11-26T12:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6926a66e6d6bb_Untitled-3_copy.jpg"
keywords: []
---

# പരസ്പരം വിജയാശംസകൾ നേർന്ന് പന്ന്യന്നൂർ പഞ്ചായത്തിലെ ആറാം വാർഡ് എൽഡിഎഫ് - എൻഡിഎ സ്ഥാനാർത്ഥികൾ ; വാർഡിൽ റോഡ് തകർച്ച മുഖ്യ  വിഷയം

> **Lead Summary:** പന്ന്യന്നൂർ പഞ്ചായത്തിലെ കോട്ടക്കുന്ന് പ്രദേശം ഉൾപ്പെടുന്ന പ്രദേശമാണ് ആറാം വാർഡ്. എൽഡിഎഫിന് വേണ്ടി സി.എച്ച് ഖാദറും, എൻ ഡി എക്ക് വേണ്ടി ജിജേഷ് മേനാറത്തും, യുഡിഎഫിന് വേണ്ടി വലിയപറമ്പത്ത് മോഹനൻ മാസ്റ്ററുമാണ് ജനവിധി തേടുന്നത്.

## Article Content

പന്ന്യന്നൂർ പഞ്ചായത്തിലെ കോട്ടക്കുന്ന് പ്രദേശം ഉൾപ്പെടുന്ന പ്രദേശമാണ് ആറാം വാർഡ്. എൽഡിഎഫിന് വേണ്ടി സി.എച്ച് ഖാദറും, എൻ ഡി എക്ക് വേണ്ടി ജിജേഷ് മേനാറത്തും, യുഡിഎഫിന് വേണ്ടി വലിയപറമ്പത്ത് മോഹനൻ മാസ്റ്ററുമാണ് ജനവിധി തേടുന്നത്.

കഴിഞ്ഞ ദിവസമാണ് യുവദീപ്തി കോർണറിന് സമീപത്തുവച്ച് എൽഡിഎഫ് സ്ഥാനാർത്ഥി സി.എച്ച് ഖാദറും, എൻഡിഎ സ്ഥാനാർത്ഥി ജിജേഷ് മേനാറത്തും വോ ട്ടഭ്യർത്ഥനക്കിടെ തമ്മിൽ കണ്ടത്. പരസ്പരം വിജയാശംസകൾ നേർന്ന സ്ഥാനാർത്ഥികൾ കുശലാന്വേഷണവും നടത്തി.

ജില്ലാ പഞ്ചായത്ത് എൻഡിഎ സ്ഥാനാർത്ഥി ശ്രുതി പൊയിലൂരും വോട്ടഭ്യർത്ഥിക്കാനായി ഒപ്പമുണ്ടായിരുന്നു. ആറാം വാർഡിൽ റോഡ് തകർച്ചയാണ് പ്രധാന ചർച്ചാ വിഷയം. യുവദീപ്തി - ലക്ഷം വീട് റോഡ് തകർന്ന് കാൽനടയാത്ര പോലും ദുഷ്ക്കരമായിട്ട് മാസങ്ങളായി. റോഡ് തകർച്ച കാരണം വോട്ട് ബഹിഷ്ക്കരണത്തിന് പോലും ആലോചനയുണ്ടെന്ന് പ്രദേശത്തുകാർ പറയുന്നു.

ജൽജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായെടുത്ത കുഴി പോലും റോഡിൽ യഥാവിധി മൂടിയിട്ടില്ല. ഇതും വാഹനയാത്രികർക്ക് സൃഷ്ടിക്കുന്ന ദുരിതം ചെറുതല്ല. പൂക്കോം ഭാഗത്തേക്കുള്ള എളുപ്പവഴി കൂടിയായതിനാൽ ഒട്ടേറെ യാത്രക്കാർ ഉപയോഗിക്കുന്ന റോഡാണിത്. വർഷങ്ങളായി ഇടതുപക്ഷ ആധിപത്യമുള്ള പഞ്ചായത്താണ് പന്ന്യന്നൂർ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/327976/ldf-and-nda-candidates-for-the-sixth-ward-of-pannyannur-panchayat-congratulate-each-other-road-collapse-is-the-main-issue-in-the-ward)