---
title: "കൂത്ത്പറമ്പിൽ തെരുവുനായയുടെ കടിയേറ്റ് രണ്ടുപേർക്ക് പരിക്ക് ; ഭീതി പരത്തിയ  നായയെ റേഷൻ കട ജീവനക്കാരി പ്രാണരക്ഷാർത്ഥം കഴുത്ത് ഞെരിച്ച് കൊന്നു"
english_title: "Two injured in stray dog ​​bite in Koothparampil; Ration shop employee strangles dog to death to save its life"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/327929/two-injured-in-stray-dog-bite-in-koothparampil-ration-shop-employee-strangles-dog-to-death-to-save-its-life"
published_at: "2025-11-26T10:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692686f3673f2_download_(1).jfif"
keywords: []
---

# കൂത്ത്പറമ്പിൽ തെരുവുനായയുടെ കടിയേറ്റ് രണ്ടുപേർക്ക് പരിക്ക് ; ഭീതി പരത്തിയ  നായയെ റേഷൻ കട ജീവനക്കാരി പ്രാണരക്ഷാർത്ഥം കഴുത്ത് ഞെരിച്ച് കൊന്നു

> **Lead Summary:** കൂത്തുപറമ്പ് പൂക്കോട് ടൗണിന് സമീപം തെരുവുനായയുടെ കടിയേറ്റ് രണ്ടുപേർക്ക് പരിക്ക്. നായയെ റേഷൻ കടയിലെ ജീവനക്കാരി പ്രാണരക്ഷാർഥം കഴുത്തുഞെരിച്ച് കൊന്നു.

## Article Content

കൂത്തുപറമ്പ് പൂക്കോട് ടൗണിന് സമീപം തെരുവുനായയുടെ കടിയേറ്റ് രണ്ടുപേർക്ക് പരിക്ക്. നായയെ റേഷൻ കടയിലെ ജീവനക്കാരി പ്രാണരക്ഷാർഥം കഴുത്തുഞെരിച്ച് കൊന്നു.

ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പൂക്കോടെ തപാൽ ജീവനക്കാരി സിനി, റേഷൻ കടയ്ക്ക് സമീപത്തെ വീട്ടിലുള്ള ആശാവർക്കർ സൗമ്യ എന്നി വർക്കാണ് നായയുടെ കടിയേറ്റത്.

സൗമ്യയെ കടിച്ചുശേഷമാണ് തൊട്ടടുത്തുള്ള റേഷൻ കടയിലേക്ക് നായ ഓടിക്കയറിയത്. പെട്ടെന്ന് ഭയന്നുപോയ റേഷൻകടയിലെ ജീവനക്കാരി വിജിന നായയെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/327929/two-injured-in-stray-dog-bite-in-koothparampil-ration-shop-employee-strangles-dog-to-death-to-save-its-life)