---
title: "മണ്ഡലം കമ്മിറ്റി പുറത്താക്കിയ മുസ്ലിം ലീഗ് നേതാവിനെ സംസ്ഥാന  നേതൃത്വം  തിരിച്ചെടുത്തു ; കൂത്ത്പറമ്പ് മണ്ഡലത്തിൽ  മുസ്ലിംലീഗ് പ്രവർത്തകരും നേതൃത്വവും രണ്ടു തട്ടിലെന്നാക്ഷേപം"
english_title: "The state leadership has reinstated the Muslim League leader who was expelled by the constituency committee; allegations that the Muslim League workers and leadership in the Koothparamba constituency are on two levels"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/327792/the-state-leadership-has-reinstated-the-muslim-league-leader-who-was-expelled-by-the-constituency-committee-allegations-that-the-muslim-league-workers-and-leadership-in-the-koothparamba-constituency-are-on-two-levels"
published_at: "2025-11-25T13:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69256024938ec_download_(1).jfif"
keywords: []
---

# മണ്ഡലം കമ്മിറ്റി പുറത്താക്കിയ മുസ്ലിം ലീഗ് നേതാവിനെ സംസ്ഥാന  നേതൃത്വം  തിരിച്ചെടുത്തു ; കൂത്ത്പറമ്പ് മണ്ഡലത്തിൽ  മുസ്ലിംലീഗ് പ്രവർത്തകരും നേതൃത്വവും രണ്ടു തട്ടിലെന്നാക്ഷേപം

> **Lead Summary:** തദ്ദേശ തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് കൂത്തുപറമ്പ് മണ്ഡലം ഔദ്യോഗിക പക്ഷ നേതൃത്വത്തെ വെല്ലുവിളിച്ച് വിമത സ്ഥാനാർത്ഥികൾ അരങ്ങ് വാഴുമ്പോൾ ഔദ്യോഗിക പക്ഷം പാർട്ടിയിൽ നിന്ന് പുറത്താക്കിയ നേതാവിനെ തിരിച്ചെടുത്ത് സംസ്ഥാന നേതൃത്വം. പുറത്താക്കിയയാളെ തിരിച്ചെടുത്തതിലൂടെ സംസ്ഥാന തലത്തിലും, മണ്ഡലം തലത്തിലും നേതാക്കൾ ഒറ്റപ്പെടുന്ന കാഴ്ചയാണ് ഈ തിരിച്ചെടുക്കലിലൂടെ പ്രകടമാവുന്നത്. നേതൃത്വത്തിനെതിരെ ലീഗ് അണികളിൽ ശക്തമായ അമർഷം പുകയുകയാണ്.

## Article Content

തദ്ദേശ തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് കൂത്തുപറമ്പ് മണ്ഡലം ഔദ്യോഗിക പക്ഷ നേതൃത്വത്തെ വെല്ലുവിളിച്ച് വിമത സ്ഥാനാർത്ഥികൾ അരങ്ങ് വാഴുമ്പോൾ ഔദ്യോഗിക പക്ഷം പാർട്ടിയിൽ നിന്ന് പുറത്താക്കിയ നേതാവിനെ തിരിച്ചെടുത്ത് സംസ്ഥാന നേതൃത്വം. പുറത്താക്കിയയാളെ തിരിച്ചെടുത്തതിലൂടെ സംസ്ഥാന തലത്തിലും, മണ്ഡലം തലത്തിലും നേതാക്കൾ ഒറ്റപ്പെടുന്ന കാഴ്ചയാണ് ഈ തിരിച്ചെടുക്കലിലൂടെ പ്രകടമാവുന്നത്. നേതൃത്വത്തിനെതിരെ ലീഗ് അണികളിൽ ശക്തമായ അമർഷം പുകയുകയാണ്.

പാർട്ടി ഒറ്റക്കെട്ടായി നിൽക്കേണ്ട തദ്ദേശ തിരഞ്ഞെടുപ്പ് കാലത്ത് പോലും പാർട്ടിയെ ഐക്യപ്പെടുത്താതെ സ്വന്തക്കാർക്കും, ഇഷ്‌ടക്കാർക്കും സീറ്റ് നൽകിയവർക്കെതിരെ അണികൾ പൊട്ടിത്തെറിയുടെ വക്കിലെത്തി നിൽക്കുകയാണ്

. ജനഹൃദയങ്ങളിലും പാർട്ടി പ്രവർത്തകരിലും അംഗീകാരം നേടി മുസ്ലീംലീഗിൻ്റെ ദേശീയ വൈസ് പ്രസിഡണ്ട് പദത്തിലെത്തിയ സൈനുൽ ആബിദിനെ പോലുള്ള നേതാക്കളുടെ അഭിപ്രായം പോലും മുഖവിലക്കെടുക്കാതെയുള്ള മണ്ഡലം നേതൃത്വത്തിൻ്റെ ഏകപക്ഷീയ പ്രവർത്തനമാണ് മണ്ഡലത്തിൽ പാർട്ടി ഇന്ന് നേരിടുന്ന പ്രതിസന്ധിക്ക് കാരണമെന്ന് ഒരു വിഭാഗം അണികൾ ഒളിഞ്ഞും, തെളിഞ്ഞും പറഞ്ഞു തുടങ്ങി. അഖിലേന്ത്യാ- സംസ്ഥാന നേതൃത്വങ്ങൾ അടിയന്തിരമായി ഇടപ്പെട്ടിട്ടില്ലങ്കിൽ കണ്ണൂർ ജില്ലയിലെ ലീഗിൻ്റെ ശക്തമായ കേന്ദ്രമായ കൂത്തുപറമ്പ് മണ്ഡലത്തിൽ നിന്ന് ലീഗ് നാമാവശേഷമായി മാറുന്ന സ്ഥിതി അതിവിദൂരമല്ലെന്നും ആശങ്കപ്പെടുകയാണ് സാധാരണ പ്രവർത്തകർ.

മണ്ഡലം ഒദ്യോഗിക പക്ഷത്തിൻ്റെ അപ്രിയം കാരണം

സംസ്ഥാന നേതൃത്വത്തിൽ സമ്മർദ്ദം ചെലുത്തി

മണ്ഡലം നേതൃത്വം

മാസങ്ങൾക്ക് മുമ്പ് പുറത്താക്കിയ എം.എസ്.എഫ് മുൻ കണ്ണൂർ ജില്ലാ പ്രസിഡണ്ടും, ലീഗ് ജില്ലാ കമ്മിറ്റിയംഗവുമായിരുന്ന റിയാസ് നെച്ചോളിയെയാണ് പാർട്ടിയിൽ തിരിച്ചെടുത്തതായി സംസ്ഥാന നേതൃത്വം വാർത്താകുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്.

മണ്ഡലം നേതൃത്വത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങളാണ് വ്യാപകമായി ഉയർന്ന് വരുന്നത്. കൂത്തുപറമ്പ് മണ്ഡലത്തിൽ മറ്റ് പാർട്ടികളിൽ നിന്ന് വിഭിന്നമായി തദ്ദേശ തിരഞ്ഞെടുപ്പിൽ ലീഗ് സ്ഥാനാർത്ഥികൾക്കെതിരെ നിരവധി വിമതരാണ് രംഗപ്രവേശം നടത്തിയിരിക്കുന്നത്. പാനൂർ നഗരസഭയിൽ മത്സരിക്കുന്ന വി. റഫീഖ് ലീഗിൻ്റെ വിമത സ്ഥാനാർത്ഥിയാണ്. 2015 ൽ ലീഗ് വിമതനായി മത്സരിച്ച് ജയിച്ച വി. ഹാരിസിൻ്റെ സഹോദരനാണ് റഫീഖ്. നിലവിലെ കൗൺസിലർ ഹാജറ ഖാദർ ആണ് റഫീഖിന് കെട്ടിവയ്ക്കാനുള്ള കാശ് നൽകിയതെന്നതും നേതൃത്വത്തെ ഞെട്ടിച്ചിരുന്നു. മുസ്ലിം ലീഗിലെ ഉമർ ഫാറൂഖ് കീഴ്‌പ്പാറ പാർട്ടിവിട്ട് ബിജെപിയിലെത്തിയതും നേതൃത്വത്തിൻ്റെ സമീപനത്തിൽ മനം മടുത്താണ്.

മണ്ഡലം ലീഗ് നേതൃത്വത്തിൻ്റെ തെറ്റായ നിലപാടുകളെ ചോദ്യം ചെയ്യുന്നവരെ ഒറ്റപ്പെടുത്തിയും, പുറത്താക്കിയും സ്വേച്ഛാദിപരമായി നീങ്ങുന്ന നേതൃത്വത്തിനെതിരെ വ്യാപകമായ അതൃപ്തിയാണ് പ്രവർത്തർക്കിടയിലുള്ളത്.

'മന്ത് പിടിച്ച തലയും ഭ്രാന്ത് പിടിച്ച കാലുമുള്ള നേതൃത്വമുള്ളപ്പോൾ ചികിത്സ ഫലിക്കാത്ത അവസ്ഥയാണ് പാർട്ടി ഇപ്പോൾ നേരിടുന്നതെന്ന് പാർട്ടി നേതൃത്വത്തിലുള്ള ഒരു നേതാവ് കഴിഞ്ഞ ദിവസം പ്രതികരിച്ചതത്രെ.

ലീഗ് ദേശീയ വൈസ് പ്രസിഡണ്ടായ സൈനുൽ ആബിദ് പാർട്ടി ഉന്നത സ്ഥാനത്തെത്തുന്നത് തടയിടാൻ മണ്ഡലം ലീഗിലെ ചിലർ അരയും, തലയും മുറുക്കി ഇറങ്ങിയെങ്കിലും ഒന്നും ചെയ്യാൻ സാധിച്ചിരുന്നില്ല

. നേരത്തെ മണ്ഡലം നേതൃത്വം നടപടിയെടുത്ത റിയാസ് നെച്ചോളി സൈനുൽ ആബിദിൻ്റെ ഭാര്യ സഹോദരനാണെന്നതും ശ്രദ്ധേയമാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/327792/the-state-leadership-has-reinstated-the-muslim-league-leader-who-was-expelled-by-the-constituency-committee-allegations-that-the-muslim-league-workers-and-leadership-in-the-koothparamba-constituency-are-on-two-levels)