---
title: "ജീവനുണ്ടോ..? രക്ഷിച്ചിരിക്കും ; കണ്ണൂരിലെ  മയ്യിൽ എസ്ഐ മുഹമ്മദ്  ഫൈറൂസിനും, സീനിയർ സിപിഒ രഞ്ജിത്തിനും ബിഗ് സല്യൂട്ട്.. "
english_title: "Is he alive? He must have been saved; Big salute to SI Muhammad Fairuz and Senior CPO Ranjith in Mayi, Kannur."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/327732/is-he-alive-he-must-have-been-saved-big-salute-to-si-muhammad-fairuz-and-senior-cpo-ranjith-in-mayi-kannur"
published_at: "2025-11-25T08:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692521c5c465e_Untitled-5_copy.jpg"
keywords: []
---

# ജീവനുണ്ടോ..? രക്ഷിച്ചിരിക്കും ; കണ്ണൂരിലെ  മയ്യിൽ എസ്ഐ മുഹമ്മദ്  ഫൈറൂസിനും, സീനിയർ സിപിഒ രഞ്ജിത്തിനും ബിഗ് സല്യൂട്ട്.. 

> **Lead Summary:** കൊക്കിൽ കുരുക്ക് മുറുകി ഭക്ഷണം കഴിക്കാൻപറ്റാതെ അവശയായ നീർകാക്കക്ക് രക്ഷകരായി മയ്യിലിലെ പോലീസുകാർ. മയ്യിൽ സ്റ്റേഷനിലെ എസ്.ഐ: മുഹമ്മദ് ഫൈറൂസും സീനിയർ സി.പി.ഒ രഞ്ജിത്തുമാണ് സഹജീവി സ്നേഹത്തിൻ്റെ മാതൃകയായത്.

## Article Content

കൊക്കിൽ കുരുക്ക് മുറുകി ഭക്ഷണം കഴിക്കാൻപറ്റാതെ അവശയായ നീർകാക്കക്ക് രക്ഷകരായി മയ്യിലിലെ പോലീസുകാർ. മയ്യിൽ സ്റ്റേഷനിലെ എസ്.ഐ: മുഹമ്മദ് ഫൈറൂസും സീനിയർ സി.പി.ഒ രഞ്ജിത്തുമാണ് സഹജീവി സ്നേഹത്തിൻ്റെ മാതൃകയായത്.

കണ്ണാടിപ്പറമ്പ് ഭാഗത്ത് പട്രോളിംഗ് നടത്തുന്നതി നിടെയാണ് കൊക്കിൽ വലകുരുങ്ങിയ നിലയിൽ നീർകാക്കയെ കാണപ്പെട്ടത്. അവശനിലയിലായ പക്ഷി ഭക്ഷണം കഴിക്കാൻ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു. തുടർന്ന് ഇരുവരും ചേർന്ന് വല മുറിച്ചുമാറ്റി നീർകാക്കയെ രക്ഷിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/327732/is-he-alive-he-must-have-been-saved-big-salute-to-si-muhammad-fairuz-and-senior-cpo-ranjith-in-mayi-kannur)