---
title: "ഭാരത് സേവക് സമാജ് ദേശീയ അവാർഡ് നേടിയ നൃത്താധ്യാപിക ഷീജാശിവദാസിന് പന്ന്യന്നൂർ നിറം ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബിൻ്റെ ആദരം"
english_title: "Panniyannoor Naram Arts and Sports Club honours Bharat Sevak Samaj National Award-winning dance teacher Sheeja Shivadas"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/327690/panniyannoor-naram-arts-and-sports-club-honours-bharat-sevak-samaj-national-award-winning-dance-teacher-sheeja-shivadas"
published_at: "2025-11-24T20:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69247454d2086_Untitled-2_copy.jpg"
keywords: []
---

# ഭാരത് സേവക് സമാജ് ദേശീയ അവാർഡ് നേടിയ നൃത്താധ്യാപിക ഷീജാശിവദാസിന് പന്ന്യന്നൂർ നിറം ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബിൻ്റെ ആദരം

> **Lead Summary:** പാനൂർ ശാസ്ത്രീയ നൃത്തരംഗത്തെ അതുല്യ മികവിനും, സമർപ്പണത്തിനുംഭാരത് സേവക സമാജിൻ്റെ ദേശീയ പുരസ്കാരം നേടിയ നൃത്താധ്യാപിക ഷീജ ശിവദാസിനെ നിറം ആർട്സ് ആൻറ് സ്പോർട്സ് ക്ലബ് ആദരിച്ചു. കാൽനൂറ്റാണ്ടായി നൃത്ത മേഖലയിലെ സജീവ സാന്നിധ്യമാണ് ഷീജ.

## Article Content

പാനൂർ ശാസ്ത്രീയ നൃത്തരംഗത്തെ അതുല്യ മികവിനും, സമർപ്പണത്തിനുംഭാരത് സേവക സമാജിൻ്റെ ദേശീയ പുരസ്കാരം നേടിയ നൃത്താധ്യാപിക ഷീജ ശിവദാസിനെ നിറം ആർട്സ് ആൻറ് സ്പോർട്സ് ക്ലബ് ആദരിച്ചു. കാൽനൂറ്റാണ്ടായി നൃത്ത മേഖലയിലെ സജീവ സാന്നിധ്യമാണ് ഷീജ.

തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ വള ബി.എസ്.എസ് ദേശീയ ചെയർമാൻ ബി.എസ് ബാലചന്ദ്രനിൽ നിന്നാണ് ഷീജ ശിവദാസ് അവാർഡ് ഏറ്റുവാങ്ങിയത്. മലയാള കലാഗ്രാമം, മദ്രാസ് കലാക്ഷേത്ര എന്നിവിടങ്ങളിലാണ് നൃത്ത പഠനം പൂർത്തിയാക്കിയത്.

സിനിമാ സംവിധായകൻ പ്രദീപ് ചൊക്ലി ഉദ്‌ഘാടനവും ഉപഹാര സമർപ്പണവും നടത്തി. നിറം പ്രസിഡണ്ട് പ്രസിഡണ്ട് സി.കെ ലിജേഷ് ഷാളണിയിച്ചു. ബൈജു ഭാസ്ക്കർ അധ്യക്ഷനായി. ദിജിൽ ലാൽ സംസാരിച്ചു. പി. വത്സൻ സ്വാഗതവും, സനൽ പറമ്പത്ത് നന്ദിയും പറഞ്ഞു.

നിറം പന്ന്യന്നൂരിന്റെ നേതൃത്വത്തിൽ നടക്കുന്ന ലാസ്യ സ്കൂൾ ഓഫ് ഡാൻസിലും, പള്ളൂർ തില്ലാന നൃത്തവിദ്യാലയത്തിലും അധ്യാപികയാണ് ഷീജ ശിവദാസ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/327690/panniyannoor-naram-arts-and-sports-club-honours-bharat-sevak-samaj-national-award-winning-dance-teacher-sheeja-shivadas)