---
title: "എലാങ്കോട് സാന്ത്വന സ്പർശം സംസ്കാരിക വേദിയും കൈരളി വായനശാലയും വീട്ടുമുറ്റ പുസ്തക ചർച്ച നടത്തി"
english_title: "Elangode Santvana Sparsham Cultural Centre and Kairali Library held a backyard book discussion"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/327568/elangode-santvana-sparsham-cultural-centre-and-kairali-library-held-a-backyard-book-discussion"
published_at: "2025-11-24T11:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6923f260e349d_Untitled-2_copy.jpg"
keywords: []
---

# എലാങ്കോട് സാന്ത്വന സ്പർശം സംസ്കാരിക വേദിയും കൈരളി വായനശാലയും വീട്ടുമുറ്റ പുസ്തക ചർച്ച നടത്തി

> **Lead Summary:** പാനൂർ : എലാങ്കോട് സാന്ത്വന സ്പർശം സംസ്കാരിക വേദിയും കൈരളി വായനശാലയും വീട്ടുമുറ്റ പുസ്തക ചർച്ച നടത്തി

## Article Content

പാനൂർ : എലാങ്കോട് സാന്ത്വന സ്പർശം സംസ്കാരിക വേദിയും കൈരളി വായനശാലയും വീട്ടുമുറ്റ പുസ്തക ചർച്ച നടത്തി

മുഹമ്മദ് റാഫി മാസ്റ്റർ എലാങ്കോടിൻ്റെ അശരീരികൾ പുസ്തക ചർച്ചയിൽ കെ.പി. മോഹനൻ എംഎൽഎ പങ്കെടുത്തു.പി.പി. അബൂബക്കറിൻ്റെ വീട്ടുമുറ്റത്ത് നടന്ന ചർച്ചയിൽ രാജു കാട്ടുപുനം പുസ്തക പരിചയം നടത്തി യാക്കൂബ് എലാങ്കോട് അധ്യക്ഷനായി.

കെ.കെ. രാജീവൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.പ്രേമാനന്ദ് ചമ്പാട്, പി.പി. വൽസരാജ്, സുരേഷ് കാരോളിൽ, കെ. സുരേഷ് ബാബു, രാഘവൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു മുഹമ്മദ് റാഫി എലാങ്കോട് മറുപടി പ്രസംഗം നടത്തി.

പ്രൊഫ. ജോസഫ് മുണ്ടശ്ശേരി പുരസ്കാര ജേതാവ് ഡോ.ടി. കെ. അനിൽ കുമാർ, കേരള സർവകലാശാലയിൽ നിന്നും എം.എ. ഫിലോസഫിയിൽ റാങ്ക് നേടിയ തൻഹഫിസ, എം.ടെക് പി.എച്ച് ഡി ഇൻ ക്രയോജനിക് എഞ്ചിനിയറിംഗ് കരസ്ഥമാക്കിയ കു റൂൾ കീർത്തനവേണു എന്നിവരെ ചടങ്ങിൽ ആദരിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/327568/elangode-santvana-sparsham-cultural-centre-and-kairali-library-held-a-backyard-book-discussion)