---
title: "കണ്ണൂരിൽ കണ്ടെയ്നർ ലോറി മരത്തിലിടിച്ചതിനെ തുടർന്ന്  മരക്കൊമ്പ് വീണത് ഓടുന്ന കാറിന് മുകളിൽ, യാത്രക്കാർക്ക് പരിക്ക്"
english_title: "A tree branch fell on a moving car after a container lorry hit a tree in Kannur, injuring passengers"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/327517/a-tree-branch-fell-on-a-moving-car-after-a-container-lorry-hit-a-tree-in-kannur-injuring-passengers"
published_at: "2025-11-23T21:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69233224a3c19_Untitled-5_copy.jpg"
keywords: []
---

# കണ്ണൂരിൽ കണ്ടെയ്നർ ലോറി മരത്തിലിടിച്ചതിനെ തുടർന്ന്  മരക്കൊമ്പ് വീണത് ഓടുന്ന കാറിന് മുകളിൽ, യാത്രക്കാർക്ക് പരിക്ക്

> **Lead Summary:** കണ്ണൂരിൽ താഴെ ചൊവ്വയ്ക്കും കിഴുത്തള്ളിക്കും മധ്യേ കണ്ടെയ്നർ ലോറി റോഡരികിലെ മരത്തിലിടിച്ച് മരക്കൊമ്പ് പൊട്ടി വീണത് ഓടി കൊണ്ടിരിക്കുന്ന കാറിന് മുകളിൽ.തളിപ്പറമ്പിൽ നിന്നും എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന കണ്ടെയ്നർ ലോറിയാണ് മരത്തിലിടിച്ചത്.

## Article Content

കണ്ണൂരിൽ താഴെ ചൊവ്വയ്ക്കും കിഴുത്തള്ളിക്കും മധ്യേ കണ്ടെയ്നർ ലോറി റോഡരികിലെ മരത്തിലിടിച്ച് മരക്കൊമ്പ് പൊട്ടി വീണത് ഓടി കൊണ്ടിരിക്കുന്ന കാറിന് മുകളിൽ.തളിപ്പറമ്പിൽ നിന്നും എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന കണ്ടെയ്നർ ലോറിയാണ് മരത്തിലിടിച്ചത്.

ഇടിയുടെ ആഘാതത്തിൽ പൊട്ടിയ മരക്കൊമ്പ് ഇതേ ദിശയിൽ യാത്ര ചെയ്യുകയായിരുന്ന കാറിന് മുകളിൽ വീഴുകയായിരുന്നു. കാർ യാത്രികർ നിസാര പരുക്കുകളോടെ പ്രാഥമിക ചികിത്സതേടി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/327517/a-tree-branch-fell-on-a-moving-car-after-a-container-lorry-hit-a-tree-in-kannur-injuring-passengers)