---
title: "കണ്ണൂരില്‍  നാമനിര്‍ദ്ദേശപത്രികയുടെ സൂക്ഷ്മപരിശോധനയ്ക്കായി പോകുമ്പോള്‍ സ്ഥാനാർത്ഥിയെ പട്ടി കടിച്ചു ; കടിയേറ്റത് യുഡിഎഫ് വിമതന്"
english_title: "Candidate bitten by dog ​​while going for scrutiny of nomination papers in Kannur; UDF rebel bitten"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/327299/candidate-bitten-by-dog-while-going-for-scrutiny-of-nomination-papers-in-kannur-udf-rebel-bitten"
published_at: "2025-11-22T14:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69218036ba83f_Untitled-4_copy.jpg"
keywords: []
---

# കണ്ണൂരില്‍  നാമനിര്‍ദ്ദേശപത്രികയുടെ സൂക്ഷ്മപരിശോധനയ്ക്കായി പോകുമ്പോള്‍ സ്ഥാനാർത്ഥിയെ പട്ടി കടിച്ചു ; കടിയേറ്റത് യുഡിഎഫ് വിമതന്

> **Lead Summary:** കണ്ണൂരില്‍ സ്ഥാനാര്‍ഥിയെ പട്ടി കടിച്ചു . കണ്ണൂർ പയ്യാവൂര്‍ ഗ്രാമപഞ്ചായത്തിലെ എട്ടാംവാര്‍ഡില്‍നിന്നും മത്സരിക്കുന്ന സിഎംപി സ്ഥാനാര്‍ഥിയും ജില്ലാ കൗണ്‍സില്‍ അംഗവുമായ ഒ.കെ. കുഞ്ഞനെയാണ് പട്ടി കടിച്ചത് .

## Article Content

കണ്ണൂരില്‍ സ്ഥാനാര്‍ഥിയെ പട്ടി കടിച്ചു . കണ്ണൂർ പയ്യാവൂര്‍ ഗ്രാമപഞ്ചായത്തിലെ എട്ടാംവാര്‍ഡില്‍നിന്നും മത്സരിക്കുന്ന സിഎംപി സ്ഥാനാര്‍ഥിയും ജില്ലാ കൗണ്‍സില്‍ അംഗവുമായ ഒ.കെ. കുഞ്ഞനെയാണ് പട്ടി കടിച്ചത് .

നാമനിര്‍ദ്ദേശപത്രികയുടെ സൂക്ഷ്മപരിശോധനയ്ക്കായി ചാലോട് കൃഷി ഭവനിലേക്ക് പോകുമ്പോള്‍ ബസ് സ്റ്റാന്‍ഡില്‍ വെച്ചാണ് കുഞ്ഞന് കാലില്‍ കടിയേറ്റത്. സ്ഥാനാര്‍ഥിയെ കണ്ണൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതിനാലാണ് പയ്യാവൂര്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ സിഎംപി സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ തീരുമാനിച്ചത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/327299/candidate-bitten-by-dog-while-going-for-scrutiny-of-nomination-papers-in-kannur-udf-rebel-bitten)