---
title: "പാനൂർ മേഖലയിൽ  യുഡിഎഫിൻ്റെ പ്രതീക്ഷകൾക്ക് മേൽ കരിനിഴൽ വീഴ്ത്തി   വിമത ഭീഷണി"
english_title: "Rebel threat casts a shadow over UDF's hopes in Panur region"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/327287/rebel-threat-casts-a-shadow-over-udfs-hopes-in-panur-region"
published_at: "2025-11-22T14:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6921750493e4c_Untitled-2_copy.jpg"
keywords: []
---

# പാനൂർ മേഖലയിൽ  യുഡിഎഫിൻ്റെ പ്രതീക്ഷകൾക്ക് മേൽ കരിനിഴൽ വീഴ്ത്തി   വിമത ഭീഷണി

> **Lead Summary:** പാനൂർ: പാനൂർ മേഖലയിൽ യു.ഡി എഫിനും മുസ്ലീം ലീഗിനും തലവേദനയായി വിമത സ്ഥാനാർത്ഥികൾ.പാനൂർ നഗര സഭ വാർഡ് നാലിൽ വെമ്മക്കൽ റഫീഖ്,കുന്നോത്ത് പറമ്പ് പഞ്ചായത്തിൽ രണ്ടാം വാർഡിൽ നസീർ പാറക്കൽ, തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് വാർഡ് ഒൻപതിൽ അഫ്സൽ പട്ടാടം എന്നിവരാണ് മൽസരരംഗത്തുള്ളത്. മൂന്ന് പേരും ലീഗ് പ്രവർത്തകരാണ്.

## Article Content

പാനൂർ: പാനൂർ മേഖലയിൽ യു.ഡി എഫിനും മുസ്ലീം ലീഗിനും തലവേദനയായി വിമത സ്ഥാനാർത്ഥികൾ.പാനൂർ നഗര സഭ വാർഡ് നാലിൽ വെമ്മക്കൽ റഫീഖ്,കുന്നോത്ത് പറമ്പ് പഞ്ചായത്തിൽ രണ്ടാം വാർഡിൽ നസീർ പാറക്കൽ, തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് വാർഡ് ഒൻപതിൽ അഫ്സൽ പട്ടാടം എന്നിവരാണ് മൽസരരംഗത്തുള്ളത്. മൂന്ന് പേരും ലീഗ് പ്രവർത്തകരാണ്.

തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് ഒൻപതാം വാർഡിൽ സ്വതന്ത്ര സ്‌ഥാനാർഥിയായി മുസ്ലിം ലീഗ് പ്രവർത്തകൻ അഫ്സൽ പട്ടാടം പത്രിക നൽകി. ലീഗിന്റെ ഔദ്യോഗിക സ്ഥാനാർഥി നിലവിലെ ബ്ലോക്ക് പഞ്ചായത്ത് അംഗം പി.കെ.അലി ആണ്. കുന്നോത്തുപറമ്പ് പഞ്ചായത്ത് രണ്ടാം വാർഡിൽ മുസ്‌ലിംലീഗ് ശാഖാ ജോ.സെക്രട്ടറി സമീർ പാറക്കൽ പത്രിക നൽകി. യുഡിഎഫ് ഔദ്യോഗിക സ്ഥാനാർഥി അധ്യാപകനായ സജീദാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/327287/rebel-threat-casts-a-shadow-over-udfs-hopes-in-panur-region)