---
title: "കോഴിക്കോട് ഹോട്ടൽ മുറിയിൽ അതിക്രമിച്ച് കയറി പണവും, മൊബൈൽ ഫോണും കവർന്നു ; നാദാപുരം സ്വദേശികൾ പിടിയിൽ"
english_title: "Nadapuram natives arrested after breaking into Kozhikode hotel room, stealing money and mobile phone"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/327222/nadapuram-natives-arrested-after-breaking-into-kozhikode-hotel-room-stealing-money-and-mobile-phone"
published_at: "2025-11-22T10:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69213ef8775b3_4e180875-1bea-47c7-b678-c2acb9dca488.jfif"
keywords: []
---

# കോഴിക്കോട് ഹോട്ടൽ മുറിയിൽ അതിക്രമിച്ച് കയറി പണവും, മൊബൈൽ ഫോണും കവർന്നു ; നാദാപുരം സ്വദേശികൾ പിടിയിൽ

> **Lead Summary:** ഹോട്ടൽ മുറിയിൽ കയറി കത്തികാണിച്ച് മോഷണം നടത്തിയ കേസിൽ രണ്ട് പേർ പൊലീസ്‌ പിടിയിൽ. നാദാപുരം സ്വദേശികളായ മുഹമ്മദ് ഇർഫായി , അഫ്സൽ എന്നിവരാണ് പിടിയിലായത് .

## Article Content

ഹോട്ടൽ മുറിയിൽ കയറി കത്തികാണിച്ച് മോഷണം നടത്തിയ കേസിൽ രണ്ട് പേർ പൊലീസ്‌ പിടിയിൽ. നാദാപുരം സ്വദേശികളായ മുഹമ്മദ് ഇർഫായി , അഫ്സൽ എന്നിവരാണ് പിടിയിലായത് .

കോഴിക്കോട് റെയിൽവേ സ്റ്റേഷന് സമീപത്തെ ഇന്റർനാഷണൽ ഹോട്ടലിൽ വെച്ച് കഴിഞ്ഞ ദിവസമാണ് മോഷണം നടന്നത്. കൊണ്ടോട്ടി സ്വദേശിയായ സാദിഖിന്റെ മുറിയിലേക്ക് തള്ളികടന്നാണ്‌ നാലംഗ സംഘം മോഷണം നടത്തിയത്.

കത്തികാണിച്ച് ഭീഷണിപ്പെടുത്തി കൈയ്യിലുണ്ടായിരുന്ന 4000 രൂപയും, ഗൂഗിൾ പേ വഴി 13,000 രൂപയും, മൊബൈൽ ഫോണും കൈക്കലാക്കി സംഘം കടന്നുകളയുകയായിരുന്നു.

സാദിഖിന്റെ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് പ്രതികൾ പിടിയിലായത്. സംഘത്തിലെ മറ്റ് രണ്ടുപേർക്കായി അന്വേഷണം ഊർജിതമാക്കി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/327222/nadapuram-natives-arrested-after-breaking-into-kozhikode-hotel-room-stealing-money-and-mobile-phone)