---
title: "12 കോടിയുടെ ഭാഗ്യവാനെയറിയാം ; പൂജാ ബമ്പർ നറുക്കെടുപ്പ് നാളെ"
english_title: "The lucky winner of 12 crores is known; Pooja Bumper draw tomorrow"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/327174/the-lucky-winner-of-12-crores-is-known-pooja-bumper-draw-tomorrow"
published_at: "2025-11-21T19:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6920789ec7ebb_Untitled-2_copy.jpg"
keywords: []
---

# 12 കോടിയുടെ ഭാഗ്യവാനെയറിയാം ; പൂജാ ബമ്പർ നറുക്കെടുപ്പ് നാളെ

> **Lead Summary:** കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ പൂജാ ബംപർ ഭാഗ്യക്കുറി നറുക്കെടുപ്പ് നാളെ ഉച്ചകഴിഞ്ഞു രണ്ടിന് തിരുവനന്തപുരം ഗോർഖി ഭവനിലെ നറുക്കെടുപ്പ് വേദിയിൽ നടക്കും.

## Article Content

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ പൂജാ ബംപർ ഭാഗ്യക്കുറി നറുക്കെടുപ്പ് നാളെ ഉച്ചകഴിഞ്ഞു രണ്ടിന് തിരുവനന്തപുരം ഗോർഖി ഭവനിലെ നറുക്കെടുപ്പ് വേദിയിൽ നടക്കും.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളി ലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃകാ പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഔപചാരിക ചടങ്ങുകൾ ഉണ്ടായിരിക്കുകയില്ലെന്ന് സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടർ ഡോ. മിഥുൻ പ്രേംരാജ് അറി യിച്ചു.

പന്ത്രണ്ട് കോടി രൂപയാണ് പൂജാ ബംപർ ഭാഗ്യക്കുറി നറുക്കെടുപ്പിന്റെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം ഓരോ പരമ്പരയ്ക്കും മൂന്നാംസമ്മാനമായി അഞ്ചു ലക്ഷം വീതം 10 പേർക്ക് (ഓരോ പരമ്പരയിലും രണ്ടു വീതം).

നാലാം സമ്മാനമായി മൂന്നു ലക്ഷം വീതം അഞ്ചു പരമ്പരകൾക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം അഞ്ചു പരമ്പരകൾക്കും ലഭിക്കും. കൂടാതെ 5,000, 1000, 500, 300 വീതം രൂപയുടെ ഉൾപ്പെടെ ആകെ 3,32,130 സമ്മാനങ്ങളാണ് നൽകുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/327174/the-lucky-winner-of-12-crores-is-known-pooja-bumper-draw-tomorrow)