---
title: "പന്തക്കലിൽ തെരുവുനായകൾ കൂട് തകർത്ത്  കോഴികളെ കൊന്നൊടുക്കി ; ഭീതിയിൽ നാട്ടുകാർ"
english_title: "Stray dogs break into chicken coop and kill chickens in Panthakkal; locals in fear"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/327037/stray-dogs-break-into-chicken-coop-and-kill-chickens-in-panthakkal-locals-in-fear"
published_at: "2025-11-21T10:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691ff2f7ee2e6_Untitled-1_copy.jpg"
keywords: []
---

# പന്തക്കലിൽ തെരുവുനായകൾ കൂട് തകർത്ത്  കോഴികളെ കൊന്നൊടുക്കി ; ഭീതിയിൽ നാട്ടുകാർ

> **Lead Summary:** പന്തക്കലിൽ തെരുവുനായ്ക്കൾ കൂട്ടത്തോടെ എത്തി കോഴികളെ കൊന്നൊടുക്കി. പന്തക്കലിലെ തേങ്ങവ്യാപാരി പുതിയപറമ്പത്ത് ഷാജിയുടെ വീട്ടിലെ കോഴിക്കൂട് തകർത്താണ് നായ്ക്കൾ കോഴികളെ ആക്രമിച്ചത്.

## Article Content

പന്തക്കലിൽ തെരുവുനായ്ക്കൾ കൂട്ടത്തോടെ എത്തി കോഴികളെ കൊന്നൊടുക്കി. പന്തക്കലിലെ തേങ്ങവ്യാപാരി പുതിയപറമ്പത്ത് ഷാജിയുടെ വീട്ടിലെ കോഴിക്കൂട് തകർത്താണ് നായ്ക്കൾ കോഴികളെ ആക്രമിച്ചത്.

കുട്ടിൽ എട്ട് കോഴികളുണ്ടായിരുന്നതിൽ ഏഴെണ്ണത്തിനെയും നായ്ക്കൾ കടിച്ചുകൊന്നു. കഴിഞ്ഞദിവസം അർധരാത്രിയായിരുന്നു സംഭവം. കോഴികളുടെ ശബ്ദം കേട്ടുണർന്ന വിട്ടുകാർ നായക്കുട്ടങ്ങളെ ഓടിക്കുകയായിരുന്നു.

പന്തക്കൽ പന്തോക്കാട് ഭാഗത്ത് തെരുവുനായശല്യം രൂക്ഷമാണ്. പ്രദേശവാസികൾ പലതവണ ബന്ധപ്പെട്ടവർക്ക് പരാതി നൽകിയെങ്കിലും നടപടികൾ സ്വീകരിക്കാത്തതിൽ ശക്തമായ പ്രതിഷേധമുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/327037/stray-dogs-break-into-chicken-coop-and-kill-chickens-in-panthakkal-locals-in-fear)