---
title: "കോഴിക്കോട് ജ്വല്ലറിയിൽ ജീവനക്കാരനു നേരെ പെപ്പർ സ്പ്രേയടിച്ച്  യുവതിയുടെ മോഷണ ശ്രമം ; നാട്ടുകാർ പിടികൂടി കെട്ടിയിട്ടു"
english_title: "Woman attempts robbery by pepper spraying employee at Kozhikode jewelry store; locals catch her and tie her up"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/326908/woman-attempts-robbery-by-pepper-spraying-employee-at-kozhikode-jewelry-store-locals-catch-her-and-tie-her-up"
published_at: "2025-11-20T13:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691eccebbaa66_691ebc56be252_robbery_attempt.jpg"
keywords: []
---

# കോഴിക്കോട് ജ്വല്ലറിയിൽ ജീവനക്കാരനു നേരെ പെപ്പർ സ്പ്രേയടിച്ച്  യുവതിയുടെ മോഷണ ശ്രമം ; നാട്ടുകാർ പിടികൂടി കെട്ടിയിട്ടു

> **Lead Summary:** പന്തീരങ്കാവിൽ ജ്വല്ലറിയിൽ യുവതിയുടെ മോഷണ ശ്രമം. സ്വർണം വാങ്ങാൻ എന്ന വ്യാജേന എത്തിയ യുവതി ജീവനക്കാരന് നേരെ പെപ്പർ സ്പ്രേ പ്രയോഗിച്ച് മോഷണശ്രമം നടത്തി. ജീവനക്കാരൻ ബഹളം വെച്ചതോടെ നാട്ടുകാർ എത്തി യുവതിയെ പിടികൂടി കെട്ടിയിട്ടു. പന്തീരങ്കാവ് പൊലീസ് സ്ഥലത്തെത്തി യുവതിയെ കസ്റ്റഡിയിൽ എടുത്തു.

## Article Content

പന്തീരങ്കാവിൽ ജ്വല്ലറിയിൽ യുവതിയുടെ മോഷണ ശ്രമം. സ്വർണം വാങ്ങാൻ എന്ന വ്യാജേന എത്തിയ യുവതി ജീവനക്കാരന് നേരെ പെപ്പർ സ്പ്രേ പ്രയോഗിച്ച് മോഷണശ്രമം നടത്തി. ജീവനക്കാരൻ ബഹളം വെച്ചതോടെ നാട്ടുകാർ എത്തി യുവതിയെ പിടികൂടി കെട്ടിയിട്ടു. പന്തീരങ്കാവ് പൊലീസ് സ്ഥലത്തെത്തി യുവതിയെ കസ്റ്റഡിയിൽ എടുത്തു.

മറ്റൊരു സംഭവത്തിൽ പാനൂരിൽ കാൽനടയാത്രക്കാരിയുടെ മുഖത്ത് സ്പ്രേ അടിച്ച് മാല കവരാൻ ശ്രമം . കൂത്തുപറമ്പിലെ ആശുപത്രിയിൽ നഴ്സായ പൊയിലൂർ സ്വദേശിനി ഷിജിനക്ക് നേരെയാണ് മോഷണസംഘം സ്പ്രേ അടിച്ചത് . ഇന്നലെ വൈകിറ്റോടെയിരുന്നു സംഭവം.

പാനൂർ കൂത്തുപറമ്പ് റോഡിൽ ബസ്സിറങ്ങി നടന്നു പോകുന്നതിനിടെയിലായിരുന്നു ബൈക്കിലെത്തിയ രണ്ട് അംഗ സംഘം മോഷണത്തിനായി യുവതിയെ പിന്തുടർന്നെത്തിയത്. യുവതിയുടെ അടുത്തിയതോടെ മുഖത്ത് സ്പ്രേ അടിക്കുകയായിരുന്നു. പിന്നാലെ മാല പൊട്ടിക്കാൻ ശ്രമിച്ചെങ്കിലും യുവതി ബഹളം വച്ചതോടെ നാട്ടുകാർ ഓടിക്കൂടുന്നത് കണ്ട സംഘം രക്ഷപ്പെടുകയായിരുന്നു.

ഷിജിനയുടെ പരാതിയിൽ പാനൂർ പൊലീസ് അന്വേഷണം തുടങ്ങി. സമീപപ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ച് വരികയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/326908/woman-attempts-robbery-by-pepper-spraying-employee-at-kozhikode-jewelry-store-locals-catch-her-and-tie-her-up)