---
title: "ചൊക്ലിയിൽ യുഡിഎഫ് വനിതാ സ്ഥാനാർത്ഥിക്ക്  സിപിഎമ്മിൻ്റെ   ഭീഷണി ;  പരാതി നൽകി. "
english_title: "CPM threatens UDF female candidate in Chokli; complaint filed."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/326889/cpm-threatens-udf-female-candidate-in-chokli-complaint-filed"
published_at: "2025-11-20T12:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691ebbde80a56_Untitled-2_copy.jpg"
keywords: []
---

# ചൊക്ലിയിൽ യുഡിഎഫ് വനിതാ സ്ഥാനാർത്ഥിക്ക്  സിപിഎമ്മിൻ്റെ   ഭീഷണി ;  പരാതി നൽകി. 

> **Lead Summary:** ചൊക്ലി ഗ്രാമ പഞ്ചായത്തിൽ കുറ്റിയിൽ പീടിക വാർഡ് 7 ൽ യുഡിഎഫ് സ്ഥാനാർത്ഥിയായി നാമനിർദ്ദേശപത്രിക സമർപ്പിച്ച പി.ടി.കെ റഫ്ഷാനക്ക് ഭീഷണി. പാനൂർ ബ്ലോക്കിൽ മേനപ്രം ഡിവിഷനിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഉദയൻ മാസ്റ്റർ, ചൊക്ലി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട് വി.കെ രാഗേഷ് എന്നിവരാണ് ഭീഷണിപ്പെടുത്തിയതെന്ന് കാണിച്ച് റഫ്ഷാന ചൊക്ലി പൊലീസിൽ പരാതി നൽകി.

## Article Content

ചൊക്ലി ഗ്രാമ പഞ്ചായത്തിൽ കുറ്റിയിൽ പീടിക വാർഡ് 7 ൽ യുഡിഎഫ് സ്ഥാനാർത്ഥിയായി നാമനിർദ്ദേശപത്രിക സമർപ്പിച്ച പി.ടി.കെ റഫ്ഷാനക്ക് ഭീഷണി. പാനൂർ ബ്ലോക്കിൽ മേനപ്രം ഡിവിഷനിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഉദയൻ മാസ്റ്റർ, ചൊക്ലി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട് വി.കെ രാഗേഷ് എന്നിവരാണ് ഭീഷണിപ്പെടുത്തിയതെന്ന് കാണിച്ച് റഫ്ഷാന ചൊക്ലി പൊലീസിൽ പരാതി നൽകി.

സ്ഥാനാർത്ഥിത്വം പിൻവലിച്ചില്ലെങ്കിൽ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് പറഞ്ഞായിരുന്നു ഭീഷണിയെന്നും, ഹൃദ്രോഗിയായ പിതാവ് റഷീദ് ഭയപാടിലും, മാനസിക സമ്മർദ്ധത്തിലുമാണുള്ളതെന്നും തനിക്കും കുടുംബത്തിനും ജീവന് ഭീഷണി ഉണ്ടെന്നും റഫ്ഷാന ചൊക്ലി പോലീസിൽ നൽകിയ പ പരാതിയിൽ പറയുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/326889/cpm-threatens-udf-female-candidate-in-chokli-complaint-filed)