---
title: "കാറില്‍ എംഡിഎംഎ  കടത്ത് ; കണ്ണൂരിൽ  രണ്ടുപേർ പിടിയിൽ"
english_title: "Two arrested in Kannur for smuggling MDMA in car"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/326861/two-arrested-in-kannur-for-smuggling-mdma-in-car"
published_at: "2025-11-20T11:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691eaa6f23044_691ea0c18913c_kannur.jpg"
keywords: []
---

# കാറില്‍ എംഡിഎംഎ  കടത്ത് ; കണ്ണൂരിൽ  രണ്ടുപേർ പിടിയിൽ

> **Lead Summary:** കണ്ണൂരിൽ കാറില്‍ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ. കടലായി അവേരപ്പറമ്പ് നിഹലാസില്‍ നിദാല്‍ മുഹമ്മദ് , ഇരിണാവ് മടക്കര പാലത്തിന് സമീപം പുതിയപുരയില്‍ ഹൗസില്‍ പി.പി. ഫാസില്‍ എന്നിവരെയാണ് എടക്കാട് ഇൻസ്പെക്ടർ കെ.വി. ഉമേശന്റെ നേതൃത്വത്തില്‍ എസ്.ഐ എൻ. ദിജേഷ് അറസ്റ്റ് ചെയ്തത്.

## Article Content

കണ്ണൂരിൽ കാറില്‍ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ. കടലായി അവേരപ്പറമ്പ് നിഹലാസില്‍ നിദാല്‍ മുഹമ്മദ് , ഇരിണാവ് മടക്കര പാലത്തിന് സമീപം പുതിയപുരയില്‍ ഹൗസില്‍ പി.പി. ഫാസില്‍ എന്നിവരെയാണ് എടക്കാട് ഇൻസ്പെക്ടർ കെ.വി. ഉമേശന്റെ നേതൃത്വത്തില്‍ എസ്.ഐ എൻ. ദിജേഷ് അറസ്റ്റ് ചെയ്തത്.

എടക്കാട് ചിറക്ക് താഴെ അംഗന്‍വാടിക്ക് സമീപം കാര്‍ തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് 0.770 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തത്. എ.എസ്.ഐ സന്തോഷ്, സി.പി.ഒമാരായ റിജിന്‍ കടമ്പൂര്‍, നിബിന്‍ പിണറായി, പ്രത്യൂഷ് മേലൂര്‍, നിഥിന്‍ കീഴത്തൂര്‍ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/326861/two-arrested-in-kannur-for-smuggling-mdma-in-car)