---
title: "പാനൂർ ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിക്കുന്ന എൽ ഡി എഫ് സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചു. "
english_title: "LDF candidates contesting for Panur Block Panchayat have submitted their nominations"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/326795/ldf-candidates-contesting-for-panur-block-panchayat-have-submitted-their-nominations"
published_at: "2025-11-19T20:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691de22555aea_Untitled-1_copy.jpg"
keywords: []
---

# പാനൂർ ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിക്കുന്ന എൽ ഡി എഫ് സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചു. 

> **Lead Summary:** പാനൂർ:2010ലാണ് പാനൂർ ബ്ലോക്ക് പഞ്ചായത്ത് നിലവിൽ വന്നത്. ചൊക്ലി, പന്ന്യന്നൂർ, മൊകേരി, കതിരൂർ, പാനൂർ, പെരിങ്ങളം, കരിയാട് എന്നീ പഞ്ചായത്തുകൾ ഉൾപ്പെടുന്നതായിരുന്നു ബ്ലോക്ക്.

## Article Content

പാനൂർ:2010ലാണ് പാനൂർ ബ്ലോക്ക് പഞ്ചായത്ത് നിലവിൽ വന്നത്. ചൊക്ലി, പന്ന്യന്നൂർ, മൊകേരി, കതിരൂർ, പാനൂർ, പെരിങ്ങളം, കരിയാട് എന്നീ പഞ്ചായത്തുകൾ ഉൾപ്പെടുന്നതായിരുന്നു ബ്ലോക്ക്.

2015ൽ പാനൂർ നഗരസഭ നിലവിൽ വന്നതോടെ പാനൂർ, പെരിങ്ങളം, കരിയാട് പഞ്ചായത്തുകൾ നഗരസഭയാകുകയും ഇടതുപക്ഷത്തിന് സർവാധിപത്യമുള്ള ചൊക്ലി, പന്ന്യന്നൂർ, മൊകേരി, കതിരൂർ പഞ്ചായത്തുകൾ ബ്ലോക്കിൻ്റെ ഭാഗമാകുകയും ചെയ്തു.

14 ഡിവിഷനുകളിൽ 13 സിപിഐ എം, ഒന്ന് സിപിഐയുമാണ്. കതിരൂർ എൻ. സുധീഷ്, പൊന്ന്യം - വി.വി കരുണൻ, വള്ള്യായി - പി. സാബിറ, പാറേമ്മൽ കെ.കെ പ്രസനി, കൂരാറ - എൻ.പ്രസീത, പന്ന്യന്നൂർ - കെ കെ രാജീവൻ, മേനപ്രം - വി. ഉദയൻ, കാഞ്ഞിരത്തിൻ കീഴിൽ - എ. ഉഷ, ചൊക്ലി - പി.വി മിഫ്ത്‌താഹ്, നിടുമ്പ്രം - പി.കെ മോഹനൻ, ചമ്പാട് - കെ.എം രാജേഷ്, കുണ്ടുചിറ - ഫൈസാന റഷിദ്, പുല്യോട് - എ. സംഗീത അരയാക്കൂൽ - പി.സതി എന്നിവരാണ് ബി.ഡി.ഒ - ടി.ഡി തോമസ് മുമ്പാകെ പത്രിക സമർപ്പിച്ചത്.

താഴെ ചമ്പാട് പാർട്ടി ഓഫീസിൽ നിന്നും നേതാക്കളും, പ്രവർത്തകർക്കുമൊപ്പം പ്രകടനമായാണ് സ്ഥാനാർത്ഥികൾ പത്രിക സമർപ്പിക്കാനെത്തിയത്. നേതാക്കളായ പി.ഹരീന്ദ്രൻ, കെ.ഇ കുഞ്ഞബ്ദുള്ള, സി.വത്സൻ, കെ.പി ശശിധരൻ, പൊന്ന്യം ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/326795/ldf-candidates-contesting-for-panur-block-panchayat-have-submitted-their-nominations)