---
title: " വരുന്നു, വീണ്ടും കനത്ത മഴ ;  കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ മഞ്ഞ  മുന്നറിയിപ്പ്"
english_title: "Yellow alert in Kannur and Kozhikode districts"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/326744/yellow-alert-in-kannur-and-kozhikode-districts"
published_at: "2025-11-19T15:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691d97a2a4697_1739230-extreme-rainfall.jpg"
keywords: []
---

#  വരുന്നു, വീണ്ടും കനത്ത മഴ ;  കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ മഞ്ഞ  മുന്നറിയിപ്പ്

> **Lead Summary:** സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരാന്‍ സാധ്യത. വടക്കന്‍ ജില്ലകളില്‍ മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് നല്‍കി.

## Article Content

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരാന്‍ സാധ്യത. വടക്കന്‍ ജില്ലകളില്‍ മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് നല്‍കി.

വരുന്ന 22-ാം തിയതി ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ന്യൂനമര്‍ദം രൂപംകൊള്ളാനും ഇത് 48 മണിക്കൂറിനുള്ളില്‍ ശക്തിപ്രാപിക്കാനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അഞ്ച് ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/326744/yellow-alert-in-kannur-and-kozhikode-districts)