---
title: "ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞ കേസിൽ ശിക്ഷിക്കപ്പെട്ട തലശ്ശേരിയിലെ സി.ഒ.ടി. നസീറിനെ അപ്പീൽ കോടതി വെറുതെ വിട്ടു ; കൂട്ട്  പ്രതികൾക്ക്  ശിക്ഷായിളവ്"
english_title: "The appeal court acquitted Thalassery COT Nazir, who was convicted in the stone-pelting case against Oommen Chandy; Sentence reduced for co-accused"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/326603/the-appeal-court-acquitted-thalassery-cot-nazir-who-was-convicted-in-the-stone-pelting-case-against-oommen-chandy-sentence-reduced-for-co-accused"
published_at: "2025-11-18T21:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691c98c583ff0_Untitled-2_copy.jpg"
keywords: []
---

# ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞ കേസിൽ ശിക്ഷിക്കപ്പെട്ട തലശ്ശേരിയിലെ സി.ഒ.ടി. നസീറിനെ അപ്പീൽ കോടതി വെറുതെ വിട്ടു ; കൂട്ട്  പ്രതികൾക്ക്  ശിക്ഷായിളവ്

> **Lead Summary:** മുഖ്യ മന്ത്രിയായിരക്കേ 2013 സപ്‌തമ്പർ 27ന് ഉമ്മൻ ചാണ്ടിയെ കണ്ണൂരിൽ വച്ച് കല്ലെറിഞ്ഞ് ആക്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട 80-ാം പ്രതി സി.പി.എം. മുൻ പ്രാദേശിക നേതാവ് തലശേരിയിലെ സി.ഒ.ടി. നസീറിനെ അപ്പീൽ കോടതി വെറുതെ വിട്ടു. നസീറിന്റെ കൂടെ ശിക്ഷിക്കപ്പെട്ട 88-ാം പ്രതി ദീപക് ചാലാട്, 99-ാം പ്രതി ബിജു പറമ്പത്ത് എന്നിവർക്ക് ശിക്ഷാ കാലയളവിൽ ഇളവും നൽകി. നസീറിനെയും, ബിജു പറമ്പത്തിനെ യും രണ്ട് വർഷം വീതം തടവിനും 10,000 രൂപ വീതം പിഴയടക്കാനുമായിരുന്നു അന്നത്തെ അസിസ്റ്റൻ്റ് സെഷൻസ് കോടതി ശിക്ഷിച്ചിരുന്നത്. 88-ാം പ്രതി ദീപകിന് മൂന്ന് വർഷവും 25000 രൂപ പിഴയുമായിരുന്നു ശിക്ഷ.

## Article Content

മുഖ്യ മന്ത്രിയായിരക്കേ 2013 സപ്‌തമ്പർ 27ന് ഉമ്മൻ ചാണ്ടിയെ കണ്ണൂരിൽ വച്ച് കല്ലെറിഞ്ഞ് ആക്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട 80-ാം പ്രതി സി.പി.എം. മുൻ പ്രാദേശിക നേതാവ് തലശേരിയിലെ സി.ഒ.ടി. നസീറിനെ അപ്പീൽ കോടതി വെറുതെ വിട്ടു. നസീറിന്റെ കൂടെ ശിക്ഷിക്കപ്പെട്ട 88-ാം പ്രതി ദീപക് ചാലാട്, 99-ാം പ്രതി ബിജു പറമ്പത്ത് എന്നിവർക്ക് ശിക്ഷാ കാലയളവിൽ ഇളവും നൽകി. നസീറിനെയും, ബിജു പറമ്പത്തിനെ യും രണ്ട് വർഷം വീതം തടവിനും 10,000 രൂപ വീതം പിഴയടക്കാനുമായിരുന്നു അന്നത്തെ അസിസ്റ്റൻ്റ് സെഷൻസ് കോടതി ശിക്ഷിച്ചിരുന്നത്. 88-ാം പ്രതി ദീപകിന് മൂന്ന് വർഷവും 25000 രൂപ പിഴയുമായിരുന്നു ശിക്ഷ.

മേൽ കോടതിയിൽ അപ്പീൽ നൽകുന്നതിനായി പ്രതികൾക്ക് ജാമ്യവും നൽകിയിരുന്നു. മൂവരും നൽകിയ അപ്പീലിൽ തലശ്ശേരി നാലാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ് ജ് ജെ. വിമലാണ് സി.ഒ.ടി. നസീറിനെ കുറ്റവിമുക്തനാക്കിയത്. മറ്റ് രണ്ടു പേരുടേയും ശിക്ഷ ഒരു വർഷമായി കുറച്ചു . എന്നാൽ പിഴ തുക 25,000 രൂപയായി വർദ്ധിപ്പിച്ചിട്ടുണ്ട്.

ഉമ്മൻ ചാണ്ടിയെ വധിക്കാൻ ശ്രമിച്ചുവെന്നണ് ചുമത്തിയ കുറ്റമെങ്കിലും തെളിയിക്കാൻ പ്രോസിക്യൂഷന്‌സാധിച്ചിരുന്നില്ല. ആയുധം കൊണ്ട് പരിക്കേൽപിക്കൽ, പൊതുമുതൽ നശിപ്പിക്കുന്നത് തടയൽ നിയമത്തിലെ 3 (1) വകുപ്പു പ്രകാരമാണ് മൂവരെയും ശിക്ഷിച്ചിരുന്നത്. മുൻ എം. എൽ എ മാരായ സി.കൃഷ്‌ണൻ, കെ.കെ.നാരായണൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിസ ണ്ട് ബിനോയ് കുര്യൻ, ബിജു കണ്ടക്കൈ എന്നിവർ ഉൾപെടെ 110 പേരെ വിചാരണ കോടതി വെറുതെ വിട്ടിരുന്നു.

പോലീസ് മീറ്റിൽ പങ്കെടുക്കാനെത്തിയ ഉമ്മൻ ചാണ്ടിയെ പോലീസ് ക്ലബ്ബിന് സമീപം വച്ചാണ് ആക്രമിച്ചിരുന്നത്. സോളാർ ആരോപണങ്ങളുടെ വെളിച്ചത്തിൽ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫിൻ്റെ നേത്യത്വത്തിലെത്തിയ പ്രതിഷേധക്കാർക്കിടയിൽ നിന്നാണ് മുഖ്യ മന്ത്രിയുടെ വാഹനത്തിന് നേരെ കല്ലേറുണ്ടായത് .

ഉമ്മൻ ചാണ്ടിയുടെ നെറ്റിക്ക് മുറിവേറ്റിരുന്നു. സി. പി. എം. മുൻ ലോക്കൽ കമ്മിറ്റിയംഗവും തലശ്ശേരിനഗര സഭയിലെ കൗൺസിലറുമായിരുന്നു നസീർ. പാർട്ടിയുമായി ഇടഞ്ഞ നസീറിനെ പിന്നീട് സി.പി.എം. പുറത്താക്കി. ഇതോടെ പി.ജയരാജനെതിരെ വടകര ലോകസഭാ മണ്ഡലത്തിലും എ.എൻ. ഷംസീറിനെതിരെ തലശ്ശേരി നിയമസഭാ മണ്ഡലത്തിലും നസീർ സ്വതന്ത്രനായി മത്സരിച്ചു. ഇതിനിടയിൽ തലശ്ശേരി കായ്യത്ത് റോഡിൽ വച്ച് ആക്രമത്തിനും ഇരയായി. അക്രമിക്കപ്പെട്ട ഉമ്മൻ ചാണ്ടിയെ നേരിൽ കണ്ട് സി.ഒ.ടി. നസീർ ക്ഷമാപണം നടത്തിയതും വലിയ വാർത്തയായിരുന്നു. ഉമ്മൻ ചാണ്ടിയുടെ മരണശേഷം മകൻ ചാണ്ടി ഉമ്മന് മത്സരിക്കാനുള്ള പണം നൽകിയത് നസീറിൻ്റെ ഉമ്മയായിരുന്നെന്നതും ശ്രദ്ധിക്കപ്പെട്ടു. ഏതാനും മാസം മുൻപ് തലശ്ശേരിയിലെത്തിയ ചാണ്ടി ഉമ്മൻ, സി. ഒ.ടി. നസീറിൻ്റെ വീട്ടിലെത്തി ഉമ്മയെ സന്ദർശിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/326603/the-appeal-court-acquitted-thalassery-cot-nazir-who-was-convicted-in-the-stone-pelting-case-against-oommen-chandy-sentence-reduced-for-co-accused)