---
title: "പാലത്തായി പീഡനക്കേസ് വിധി ; പടക്കം പൊട്ടിച്ച് സ്ത്രീക്ക് പരിക്കേറ്റതിനും, പ്രകടനം നടത്തിയതിനും കേസെടുത്ത് കൊളവല്ലൂർ പൊലീസ്"
english_title: "Palathayai rape case verdict; Kolavallur police register case for injuring woman by bursting crackers and staging a demonstration"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/326491/palathayai-rape-case-verdict-kolavallur-police-register-case-for-injuring-woman-by-bursting-crackers-and-staging-a-demonstration"
published_at: "2025-11-18T11:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691c0cf860d01_tgtgtgt.jpg"
keywords: []
---

# പാലത്തായി പീഡനക്കേസ് വിധി ; പടക്കം പൊട്ടിച്ച് സ്ത്രീക്ക് പരിക്കേറ്റതിനും, പ്രകടനം നടത്തിയതിനും കേസെടുത്ത് കൊളവല്ലൂർ പൊലീസ്

> **Lead Summary:** പാലത്തായി പീഡനക്കേസിൽ കോടതി വിധിയിൽ ആഹ്ലാദം പ്രകടിപ്പിച്ച് നടത്തിയ പ്രകടനത്തിനിടെ പടക്കം പൊട്ടി സ്ത്രീക്ക് പരിക്കേറ്റ സംഭവത്തിൽ 14 പേർക്കെതിരേയും, സംഭവെ ത്തിൽ പ്രതിഷേധിച്ച് പ്രകടനം നടത്തിയ അമ്പതോളം ബി.ജെ. പി പ്രവർത്തകർക്കെതിരെയും കൊളവല്ലൂർ പൊലീസ് കേസെടുത്തു.

## Article Content

പാലത്തായി പീഡനക്കേസിൽ കോടതി വിധിയിൽ ആഹ്ലാദം പ്രകടിപ്പിച്ച് നടത്തിയ പ്രകടനത്തിനിടെ പടക്കം പൊട്ടി സ്ത്രീക്ക് പരിക്കേറ്റ സംഭവത്തിൽ 14 പേർക്കെതിരേയും, സംഭവെ ത്തിൽ പ്രതിഷേധിച്ച് പ്രകടനം നടത്തിയ അമ്പതോളം ബി.ജെ. പി പ്രവർത്തകർക്കെതിരെയും കൊളവല്ലൂർ പൊലീസ് കേസെടുത്തു.

പീഡനക്കേസിലെ പ്രതിയായ ബി.ജെ.പി നേതാവും അധ്യാപകനുമായ പത്മരാജനെ മരണം വരെ ജീവപര്യന്തത്തിന് ശിക്ഷ വിധിച്ച കോടതി വിധിയിൽ ആഹ്ലാദം പ്രകടിപ്പിച്ച് നാട്ടുകാർ കടവത്തൂരിൽ നടത്തിയ ആഹ്ലാദ പ്രകടനത്തിൽ പടക്കം പൊട്ടിക്കുന്നതിനിടെ ബി.ജെ.പി പ്രവർത്തകയായ വ്യാപാരിക്ക് പരിക്കേറ്റ സംഭവത്തിലാണ് കടവത്തൂർ സ്വദേശി ലീലയുടെ പരാതിയിൽ ജംഷീർ ഉൾപ്പെടെ കണ്ടാലറിയാവു ന്ന 14 പേർക്കെതിരെ പൊലീസ് കേസെടുത്തത്.

ബി.ജെ.പി പ്രവർത്തകയായ ടി.കെ. ലിലക്ക് ബോംബേറിൽ പരിക്കേറ്റെന്ന് ആരോപിച്ച് ബി.ജെ.പി പ്രവർത്തകർ കടവത്തൂരിൽ പൊതുഗതാഗതം തടസ്സപ്പെടുത്തി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതിനും കേസെടുത്തിട്ടുണ്ട്.

സംഭവത്തിൽ ബി.ജെ.പി പ്രവർത്തകരായ സ്മിൻതേഷ്, മനോജ് തുടങ്ങിയ കണ്ടാലറിയാവുന്ന അമ്പതോളം പേർക്കെതിരെയാണ് കൊളവല്ലൂർ പൊലീസ് കേസെടുത്തത്. കോടതി വിധിയുടെ പശ്ചാത്തലത്തി ൽ കടവത്തൂർ മേഖലയിൽ പൊലീസ് പെട്രോളിങും വാഹന പരിശോധനയും ശക്തമാക്കിയി ട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/326491/palathayai-rape-case-verdict-kolavallur-police-register-case-for-injuring-woman-by-bursting-crackers-and-staging-a-demonstration)