---
title: "ആ ശബ്ദ സൗകുമാര്യം ഇനിയില്ല ; ബിനീഷ് കാളാച്ചേരിക്ക് പാനൂരിൻ്റെ അന്ത്യാഞ്ജലി"
english_title: "That voice of Soukumariyam is no more; Panur pays last respects to Bineesh Kalacherry"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/326416/that-voice-of-soukumariyam-is-no-more-panur-pays-last-respects-to-bineesh-kalacherry"
published_at: "2025-11-17T19:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691b315f7ea93_Untitled-2_copy.jpg"
keywords: []
---

# ആ ശബ്ദ സൗകുമാര്യം ഇനിയില്ല ; ബിനീഷ് കാളാച്ചേരിക്ക് പാനൂരിൻ്റെ അന്ത്യാഞ്ജലി

> **Lead Summary:** പാനൂർ : കഴിഞ്ഞ ദിവസം അന്തരിച്ച പ്രമുഖ സ്റ്റേജ് അവതാരകനും പ്രോഗ്രാം കോ- ഓർഡിനേറ്ററുമായ പാനൂരിലെ ബിനീഷ് കാളാച്ചേരിക്ക് നാടിൻ്റെ അന്ത്യാഞ്ജലി. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.

## Article Content

പാനൂർ : കഴിഞ്ഞ ദിവസം അന്തരിച്ച പ്രമുഖ സ്റ്റേജ് അവതാരകനും പ്രോഗ്രാം കോ- ഓർഡിനേറ്ററുമായ പാനൂരിലെ ബിനീഷ് കാളാച്ചേരിക്ക് നാടിൻ്റെ അന്ത്യാഞ്ജലി. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.

പാനൂരിന് ഏറെ പ്രിയങ്കരനായിരുന്ന സ്റ്റേജ് അവതാരകൻ ബിനീഷ് കാളാച്ചേരിക്ക് ജന്മ നാടായ പാനൂർ വിട നൽകി.കഴിഞ്ഞ ദിവസമാണ് ബിനീഷ് അന്തരിച്ചത്.

കണ്ണൂർ, കോഴിക്കോട് ജില്ലകളിലും മാഹിയിലും നിരവധി സ്റ്റേജ് പരിപാടികളിൽ അവതാരകനായി തിളങ്ങിയ ബിനീഷിൻ്റെ അപ്രതീക്ഷിത വേർപാട് പാനൂരിന് വലിയ ഞെട്ടലായിരുന്നു. വലിയ സുഹൃത് ബന്ധത്തിനുടമയായിരുന്നു ബിനീഷ്.ജെ. സി ഐ പാനൂരിൽ സംഘടിപ്പിച്ച ഒട്ടുമിക്ക മെഗാ ഷോകളിലും അവതാരകനായിരുന്നു ബിനീഷ്.

അനർഘളമായ തൻ്റെ വാക്ക് സാമർത്ഥ്യം കൊണ്ട് ഏത് വലിയ പരിപാടികളിലും മിനുറ്റുകൾ കൊണ്ട് സദസിനെ കയ്യിലെടുക്കാൻ അനിതരസാധാരണ കഴിവുണ്ടായിരുന്നു ബിനീഷിന്.

ഉദ്ഘാടന വേളകളിൽ ഉദ്ഘാടകൻ വൈകിയാൽ സദസിൻ്റെ അംഗസംഖ്യ കുറയാതിരിക്കാർ സംഘാടകർ ബിനീഷിനെയാണ് ആശ്രയിക്കാറ്.

കുസൃതി ചോദ്യങ്ങളും, സമ്മാനങ്ങളും നൽകി ഏവരെയും പിടിച്ചിരുത്താൻ പ്രത്യേക കഴിവായിരുന്നു പാനൂരിൻ്റെ സ്വന്തം ബിനീഷിന്.

പരേതനായ നാണുവിൻ്റെയും, സരോജിനിയുടെയും മകനാണ്. സതീശൻ,അനിഷ് , ബിന്ദു എന്നിവർ സഹോദരങ്ങളാണ്.

പാനൂർ വില്ലേജ് ഓഫീസ് പരിസരത്ത് പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ നിരവധി പേർ അന്തിമോപചാരമർപ്പിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/326416/that-voice-of-soukumariyam-is-no-more-panur-pays-last-respects-to-bineesh-kalacherry)