---
title: "എരഞ്ഞോളി പഴയപാലത്തിനടുത്ത് തമിഴ്‌നാട്ടുകാരനെ അടിച്ചു കൊന്ന സംഭവത്തിൽ പിടിയിലായത് 14 കാരൻ ;  മൃതദേഹം തള്ളിയത് പുഴയോരത്തെ കുറ്റിക്കാട്ടിൽ"
english_title: "A 14-year-old boy was arrested for beating a Tamil Nadu man to death near the old bridge in Eranjali; his body was dumped in the bushes on the riverbank"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/326367/a-14-year-old-boy-was-arrested-for-beating-a-tamil-nadu-man-to-death-near-the-old-bridge-in-eranjali-his-body-was-dumped-in-the-bushes-on-the-riverbank"
published_at: "2025-11-17T14:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691aea1e82ed4_tgtgtgt.jpg"
keywords: []
---

# എരഞ്ഞോളി പഴയപാലത്തിനടുത്ത് തമിഴ്‌നാട്ടുകാരനെ അടിച്ചു കൊന്ന സംഭവത്തിൽ പിടിയിലായത് 14 കാരൻ ;  മൃതദേഹം തള്ളിയത് പുഴയോരത്തെ കുറ്റിക്കാട്ടിൽ

> **Lead Summary:** എരഞ്ഞോളി പഴയ പാലത്തിനടുത്ത് ആക്രിസാധനങ്ങൾ ശേഖരിച്ച് വിറ്റ് ജീവിക്കുന്ന തമിഴ് നാട്ടുകാരനെ സഹായി അടിച്ചു കൊന്നു.തമിഴ്‌നാട് തിരുവണ്ണാമല സ്വദേശി മുനിയപ്പൻ എന്ന മുരുകനാ ണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ കൂടെ കാണാറുള്ള 14 കാരനെ തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു.

## Article Content

എരഞ്ഞോളി പഴയ പാലത്തിനടുത്ത് ആക്രിസാധനങ്ങൾ ശേഖരിച്ച് വിറ്റ് ജീവിക്കുന്ന തമിഴ് നാട്ടുകാരനെ സഹായി അടിച്ചു കൊന്നു.തമിഴ്‌നാട് തിരുവണ്ണാമല സ്വദേശി മുനിയപ്പൻ എന്ന മുരുകനാ ണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ കൂടെ കാണാറുള്ള 14 കാരനെ തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു.

പ്രായപൂർത്തിയാവാത്ത കുറ്റവാളിയെ ജുവനൈൽ കോടതി റിമാന്റ് ചെയ്ത് കോഴിക്കോട്ടെ കറപ്ഷൻ  ഹോമിലേക്കയച്ചു.. ഇക്കഴിഞ്ഞ 4ന് രാവിലെ എരഞ്ഞോളി പുഴക്കരയിലെ കുറ്റിക്കാട്ടിൽ അഴുകിയ നിലയിൽ കാണപ്പെട്ട അജ്ഞാത മൃതദേഹം പോലീസ് എത്തി തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരുന്നു. മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ടായിരുന്നു.

ഫോറൻസിക് സർജൻ ഡോ.ജിതിനാണ് പോസ്റ്റ്മോർട്ടം നടത്തിയത്. തുടർന്നുണ്ടായ സംശയത്തിൽ തലശ്ശേരി പോലീസ് നടത്തിയ രഹസ്യാന്വേഷണത്തിലാണ് മുനിയപ്പയെ സഹായിയായ കൗമാരക്കാരൻ അടിച്ചു കൊന്നതാണെന്ന് തെളിഞ്ഞത്.

എരഞ്ഞോളി പാലത്തിനടുത്ത ലൈൻ മുറിയിൽ വലിയമ്മയോടൊപ്പം താമസിക്കുന്ന 14 കാരൻ, മുനിയപ്പയുടെ സന്തത സഹചാരിയായിരുന്നു. പഴയ സാധനങ്ങൾ ശേഖരിക്കാൻ സഹായി കൂടെ നിൽക്കുന്ന കൗമാരക്കാരനെ മദ്യപാനിയായ മുനിയപ്പ ഇടക്കിടെ ദേഹോപദ്രവം ചെയ്യാറുണ്ടത്രെ. മദ്യം കുടിപ്പിക്കുകയും ചെയ്യും.

ഇത്തരമൊരു സന്ദർഭത്തിൽ മുനിയപ്പയിൽ നിന്നും അടിയേറ്റതിന്റെ പകയായിരുന്നു കൊലപാതകമെന്നാണ് സൂചന. മുനിയപ്പയുടെ മൃതദേഹം ഏറ്റെടുക്കാൻ ബന്ധുക്കളാരും ഉണ്ടായില്ല. എരഞ്ഞോളിയിലെ പൊതുപ്രവർത്തകർ ഏറ്റുവാങ്ങി കണ്ടിക്കൽ ശ്മശാനത്ത് സംസ്കരിക്കുകയായിരുന്നു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/326367/a-14-year-old-boy-was-arrested-for-beating-a-tamil-nadu-man-to-death-near-the-old-bridge-in-eranjali-his-body-was-dumped-in-the-bushes-on-the-riverbank)