---
title: "പന്ന്യന്നൂർ പഞ്ചായത്തിൽ ഒന്നാം വാർഡിൽ പ്രചരണ രംഗത്ത്  ഏറെ മുന്നേറി നസീർ ഇടവലത്ത്"
english_title: "Nazir Edavalathu has made great progress in the campaign in the first ward of Pannyannur Panchayat."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/326284/nazir-edavalathu-has-made-great-progress-in-the-campaign-in-the-first-ward-of-pannyannur-panchayat"
published_at: "2025-11-17T10:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691aae781a42e_Untitled-1_copy.jpg"
keywords: []
---

# പന്ന്യന്നൂർ പഞ്ചായത്തിൽ ഒന്നാം വാർഡിൽ പ്രചരണ രംഗത്ത്  ഏറെ മുന്നേറി നസീർ ഇടവലത്ത്

> **Lead Summary:** തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡ് എൽ ഡി എഫ് കൺവെൻഷൻ പൊന്ന്യംപാലത്തിന് സമീപം സംഘടിപ്പിച്ചു. സി പി എം ലോക്കൽ കമ്മിറ്റി അംഗം സി പി അനീഷ് ഉദ്ഘാടനം ചെയ്തു. ടി ടി അസ്ക്കർ സ്വാഗതം പറഞ്ഞു. എൻ

## Article Content

തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡ് എൽ ഡി എഫ് കൺവെൻഷൻ പൊന്ന്യംപാലത്തിന് സമീപം സംഘടിപ്പിച്ചു. സി പി എം ലോക്കൽ കമ്മിറ്റി അംഗം സി പി അനീഷ് ഉദ്ഘാടനം ചെയ്തു. ടി ടി അസ്ക്കർ സ്വാഗതം പറഞ്ഞു. എൻ

സിഗേഷ് അധ്യക്ഷത വഹിച്ചു. വാർഡ് അംഗം കെ സുനിത, ഒന്നാം വാർഡ് എൽ ഡി എഫ് സ്ഥാനാർത്ഥി നസീർ ഇടവലത്ത്, പി മനോജ്,

പാനൂർ ബ്ലോക്ക് ചമ്പാട് ഡിവിഷൻ സ്ഥാനാർത്ഥി കെ എം രാജേഷ്, കണ്ണൂർ ജില്ലാ പഞ്ചായത്ത് പന്ന്യന്നൂർ ഡിവിഷൻ സ്ഥാനാർത്ഥി പി പ്രസന്ന, ഇ വിജയൻ മാസ്റ്റർ, കെ പി ശശി

തുടങ്ങിയവർ സംസാരിച്ചു. എ എൻ സജീവ് കുമാർ പ്രസിഡൻ്റായും ടി ടി അസ്ക്കർ സെക്രട്ടറിയായും

50 അംഗ തെരഞ്ഞെടുപ്പ് പ്രവർത്തക കമ്മിറ്റിയേയും തെരഞ്ഞെടുത്തു. പ്രചരണ രംഗത്ത് നസീർ ഇടവലത്ത് ഏറെ മുന്നേറിയപ്പോൾ യു ഡി എഫ് സ്ഥാനാർത്ഥിയെ പോലും പ്രഖ്യാപിച്ചിട്ടില്ല. എൻ ഡി എ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചെങ്കിലും ചിത്രത്തിലില്ലാത്ത സ്ഥിതിയാണ്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/326284/nazir-edavalathu-has-made-great-progress-in-the-campaign-in-the-first-ward-of-pannyannur-panchayat)