---
title: "കണ്ണൂരിൽ പണി നടക്കുന്ന ദേശീയ പാതയിലൂടെ കാറോടിച്ച് മേൽപ്പാലത്തിനും, അടിപ്പാതക്കുമിടയിൽ കാർ വീണ സംഭവത്തിൽ മലപ്പുറം സ്വദേശിക്കെതിരെ കേസ്*"
english_title: "Case filed against Malappuram native for driving car on national highway under construction in Kannur and falling between flyover and underpass"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/326263/case-filed-against-malappuram-native-for-driving-car-on-national-highway-under-construction-in-kannur-and-falling-between-flyover-and-underpass"
published_at: "2025-11-17T09:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691a975274e26_1000981782.jpg"
keywords: []
---

# കണ്ണൂരിൽ പണി നടക്കുന്ന ദേശീയ പാതയിലൂടെ കാറോടിച്ച് മേൽപ്പാലത്തിനും, അടിപ്പാതക്കുമിടയിൽ കാർ വീണ സംഭവത്തിൽ മലപ്പുറം സ്വദേശിക്കെതിരെ കേസ്*

> **Lead Summary:** ചാല നിർമാണം പുരോഗമിക്കുന്ന ദേശീയപാത ബൈപ്പാസി ലൂടെ തടസ്സം മറികടന്ന് ഓടിയ കാർ മേൽപ്പാലത്തിനും അടിപ്പാതയ്ക്കുമിടയിലെ വിടവിൽ കുടുങ്ങി. ഏറെനേരം കാർ വിടവിൽ തൂങ്ങിക്കിടന്നെങ്കിലും അകത്തു ണ്ടായിരുന്നയാളെ നാട്ടുകാർ രക്ഷപ്പെടുത്തി. കാറോടിച്ച മലപ്പുറം കൊണ്ടോട്ടി സ്വദേശി ലാസിമിന്റെ പേരിൽ എടക്കാട് പോലീസ് കേസെടുത്തു.

## Article Content

ചാല നിർമാണം പുരോഗമിക്കുന്ന ദേശീയപാത ബൈപ്പാസി ലൂടെ തടസ്സം മറികടന്ന് ഓടിയ കാർ മേൽപ്പാലത്തിനും അടിപ്പാതയ്ക്കുമിടയിലെ വിടവിൽ കുടുങ്ങി. ഏറെനേരം കാർ വിടവിൽ തൂങ്ങിക്കിടന്നെങ്കിലും അകത്തു ണ്ടായിരുന്നയാളെ നാട്ടുകാർ രക്ഷപ്പെടുത്തി. കാറോടിച്ച മലപ്പുറം കൊണ്ടോട്ടി സ്വദേശി ലാസിമിന്റെ പേരിൽ എടക്കാട് പോലീസ് കേസെടുത്തു.

ചാല അമ്പലത്തിന് സമീപം ദേശീയപാത 66-ൽ തിങ്കളാഴ്ച വൈകിട്ട് 5.30-ഓടെയാണ് സംഭവം. നടാൽ റെയിൽവേ ഗേറ്റിനും ചാല കവലയ്ക്കും മധ്യേയുള്ള ബൈപ്പാസിലൂടെയാണ് ഇയാൾ കാറോടിച്ചുവന്നത്. മിംസ് ആസ്പത്രിയുടെ മുന്നിൽനിന്ന് സർവീസ് റോഡ് വഴിയാണ് വാഹനങ്ങളെ കണ്ണൂർ ഭാഗത്തേ ക്ക് തിരിച്ചുവിടുന്നത്. എന്നാൽ, ഈ നിയന്ത്രണം വകവെക്കാ തെയാണ് തലശ്ശേരി ഭാഗത്തു നിന്ന് കണ്ണൂർ ഭാഗത്തേക്ക് കാർ വന്നത്.

മുന്നോട്ടുനീങ്ങിയ വാഹനം ചാല കവലയിൽനിന്ന് കണ്ണൂർ ഭാഗത്തേക്ക് തിരിയുകയും അപകടത്തിൽപ്പെടുകയുമായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട് മേൽപ്പാലം അവസാനിക്കുന്ന ഭാഗത്തു നിന്ന് താഴേക്ക് കൂപ്പുകുത്തി. ദേശീയപാത 66-ൽ ചാല ഭഗവതി ക്ഷേത്രത്തിന് സമീപമുള്ള മേൽപ്പാലം മറുഭാഗവുമായി കൂട്ടിയോജിപ്പിക്കാനുള്ള ഭാഗത്ത് വലിയ വിടവുണ്ട്. അടിപ്പാതയി ലേക്ക് വീഴാതെ, മേൽപ്പാലത്തി ൻ്റെ നിർമാണത്തിനിടയിലെ ഈ വിടവിൽ കാർ 20 മിനിറ്റോളം തൂങ്ങിക്കിടന്നു.

കാറിനുള്ളിൽ കുടുങ്ങിയയാ ളെ നാട്ടുകാർ സാഹസികമായി ഏണിവെച്ചാണ് രക്ഷിച്ചത്. കണ്ണൂരിൽനിന്നെത്തിയ അഗ്നിരക്ഷാസേനയുടെ സഹായത്തോ ടെ, ക്രെയിൻ ഉപയോഗിച്ച് കാർ സുരക്ഷിതമായി മുകളിലേക്ക് വലിച്ചുകയറ്റി. കാറോടിച്ചിരുന്ന യാൾ മദ്യലഹരിയിലായിരുന്നു വെന്ന് പോലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/326263/case-filed-against-malappuram-native-for-driving-car-on-national-highway-under-construction-in-kannur-and-falling-between-flyover-and-underpass)